Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുവപ്പുകോട്ട കൈവിട്ടതിന്റെ നിരാശ മാറ്റാൻ തല്ലി തോൽപിക്കും! ആലുവ യു സി. കോളേജിലെ കെഎസ് യു യൂണിയൻ ഭാരവാഹികളെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി; രണ്ട് കെഎസ് യു നേതാക്കൾ ആശുപത്രിയിൽ

ചുവപ്പുകോട്ട കൈവിട്ടതിന്റെ നിരാശ മാറ്റാൻ തല്ലി തോൽപിക്കും! ആലുവ യു സി. കോളേജിലെ കെഎസ് യു യൂണിയൻ ഭാരവാഹികളെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി; രണ്ട് കെഎസ് യു നേതാക്കൾ ആശുപത്രിയിൽ

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: എം ജി സർവകലാശാല നാടകോത്സവത്തിനെത്തിയ ആലുവ യു സി. കോളേജിലെ യൂണിയൻ ഭാരവാഹികളെ എസ്.എഫ് ഐ പ്രവർത്തകർ മർദിച്ചതായി പരാതി.യു.സി കോളേജ് യൂണിയൻ ജന.സെക്രട്ടറിയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ ജെറിൻ ജേക്കബ് പോൾ, യു.യു.സി ഫൈസ് .ടി.പി എന്നിവർക്കാണ് മർദനമേറ്റത്. എറണാകുളം കൊച്ചിൻ കോളേജിൽ വച്ചാണ് മർദനമേറ്റത്.

ഇന്നലെ എംജി സർവകലാശാല നാടകോത്സവത്തിന് കൊച്ചിൻ കോളേജിൽ എത്തിയ യു സി കോളേജ് യൂണിയൻ ഭാരവാഹികൾക്കാണ് മർദനമേറ്റത്. യു.സി കോളേജിലെ വിദ്യാർത്ഥി സംഘവുമായി എത്തിയ വിദ്യാർത്ഥി നേതാക്കളെ വോളണ്ടിയർമാർ ചേർന്ന് മദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികളുടെ പരാതി

ഇരുവരെയും മുപ്പതോളം പേർ ചേർന്നാണ് മർദിച്ചതെന്നാണ് പരാതി . മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ വിദ്യാർത്ഥി നേതാക്കളും മദിച്ചതായി പറയുന്നു. തലക്കും കഴുത്തിനു പരിക്കേറ്റ ഇരുവരെയും ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി എം.എഫ് ഐ യുടെ കൈവശമായിരുന്ന കോളേജ് യൂണിയൻ കെഎസ് യു പിടിച്ചെടുത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് കരുതുന്നത് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP