Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202328Saturday

കുടുംബത്തിന്റെ ആത്മീയ ഉപദേശിയായ തങ്ങൾ; ആത്മീയത മറയാക്കി യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ; 37 കാരിയുടെ ലൈംഗിക പീഡന പരാതിയിൽ വടകര സ്വദേശി പടിയിൽ

കുടുംബത്തിന്റെ ആത്മീയ ഉപദേശിയായ തങ്ങൾ; ആത്മീയത മറയാക്കി യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ; 37 കാരിയുടെ ലൈംഗിക പീഡന പരാതിയിൽ വടകര സ്വദേശി പടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഒറ്റപ്പാലം:ആത്മീയത മറയാക്കി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയിൽ വടകര സ്വദേശി അറസ്റ്റിൽ.യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് വടകര സ്വദേശിയായ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്.വടകര എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളാണ് (48) പിടിയിലായത്.തന്റെ വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി വർഷങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി.

അറസ്റ്റിലായ സൈനുൽ ആബിദ് തങ്ങളുടെ മുത്തശ്ശൻ പരാതിക്കാരിയുടെ കുടുംബത്തിന്റെആത്മീയ ഗുരുവായിരുന്നു.ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായ സൈനുൽ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിക്കുകയായിരുന്നു .16 വയസ് പ്രായമുള്ളപ്പോഴാണ് പുതിയ തങ്ങളെ പരിചരിക്കാൻ വീട്ടുകാർ പരാതിക്കാരിയെ നിയോഗിച്ചത്.ആ കാലം മുതൽ പലവട്ടം ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്.

യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസും വ്യക്തമാക്കി.മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതി പ്രകാരം ഒറ്റപ്പാലം പൊലീസിന് ലഭിച്ച നിർദ്ദേശമനുസരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് തങ്ങളെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP