Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ജോലി വാഗ്ദാനം ചെയ്തു ഡോക്ടറുടെ സുഹൃത്തുക്കളിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്തു: ആരോഗ്യവകുപ്പിലെ ഉദ്യേഗസ്ഥനെന്ന് പരിചയപ്പെടുത്തി ഡോക്ടറെ കബളിപ്പിച്ച യുവാവിനെ തേടി പൊലീസ്

വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ജോലി വാഗ്ദാനം ചെയ്തു ഡോക്ടറുടെ സുഹൃത്തുക്കളിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്തു: ആരോഗ്യവകുപ്പിലെ ഉദ്യേഗസ്ഥനെന്ന് പരിചയപ്പെടുത്തി ഡോക്ടറെ കബളിപ്പിച്ച യുവാവിനെ തേടി പൊലീസ്

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകിയ വനിതാ ഡോക്ടറെ പീഡിപ്പിക്കുകയും ഇവരുടെ സുഹൃത്തുക്കളിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വനിതാ ഡോക്ടറെ വെട്ടിലാക്കിയ യുവാവാണ് ഡോക്ടറെ പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങിയത്. ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

നാലു മാസം മുമ്പ് ഡോക്ടർ നൽകിയ വിവാഹ പരസ്യം കണ്ട് ആരോഗ്യവകുപ്പിലെ ഉദ്യേഗസ്ഥനെന്നും രാമമൂർത്തി എന്നാണ് പേരെന്നും പറഞ്ഞ് ഡോക്ടറുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ് നടത്തിയത്. എന്നാൽ, ഇയാളുടെ യഥാർഥപേര് ഇതല്ലെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജരേഖയുപയോഗിച്ചാണ് ഇയാൾ സിം കാർഡുകൾ എടുത്തതെന്ന് ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെ ഡോക്ടറുമാരിയ സൗഹൃദം സ്ഥാപിച്ച ഇയാൾ സെപ്റ്റംബറിൽ നഗരത്തിലെ ഒരു ഹോട്ടലിൽവെച്ച് നേരിട്ടുകാണുകയും ചെയ്തു. ആരോഗ്യവകുപ്പിലെ നിയമനങ്ങളുടെ ചുമതല തനിക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇയാൾ ഡോക്ടറുടെ സുഹൃത്തുക്കളിൽ നിന്നും പണം തട്ടിയെടുത്തത്. ഒന്നുമറിയാത്ത ഡോക്ടർ ഇയാൾ ഒരുക്കിയ കെണിയിൽ വീഴുക ആയിരുന്നു. 26 ലക്ഷത്തോളം രൂപയാണ് സുഹൃത്തുക്കളിൽനിന്ന് വാങ്ങി ഇയാൾക്ക് കൈമാറിയത്.

അവസാനമായി ഇയാളെ കണ്ടത് നവംബർ 20-നാണ്. നവംബർ 22-ന് ശേഷാദ്രിപുരത്തെ രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം നടത്താമെന്നും തീരുമാനിച്ചു. 20-ന് രാത്രിമുതൽ ഇയാളുടെ മൊബൈൽ 'സ്വിച്ചോഫ്' ആയി. തുടർന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരാൾ ജോലിചെയ്യുന്നില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ഡോക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇയാളെ കണ്ടെത്താൻ പ്രത്യേകസംഘത്തെ നിയോഗിച്ചതായി പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP