Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202105Thursday

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറബിക് കോളജ് അദ്ധ്യാപകൻ ഒളിവിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നത് വീട്ടുകാരുടെ വിവാഹാലോചന പെൺകുട്ടി നിരസിച്ചതോടെ; വിവരം പുറത്തുപറയാതിരുന്നത് അദ്ധ്യാപകന്റെ ഭീഷണിയിൽ ഭയന്ന്

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറബിക് കോളജ് അദ്ധ്യാപകൻ ഒളിവിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നത് വീട്ടുകാരുടെ വിവാഹാലോചന പെൺകുട്ടി നിരസിച്ചതോടെ; വിവരം പുറത്തുപറയാതിരുന്നത് അദ്ധ്യാപകന്റെ ഭീഷണിയിൽ ഭയന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറബിക് കോളജ് അദ്ധ്യാപകൻ ഒളിവിൽ. കോളജിലെ പതിനേഴുകാരിയെ അദ്ധ്യാപകനായ സലാഹുദ്ദീൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം കൽപകഞ്ചേരിയിൽ അറബി കോളേജ് അദ്ധ്യാപകനാണ് തന്റെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

അറബികോളജ് അദ്ധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്. കൽപകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ് ഇയാൾ. കോളജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് അദ്ധ്യാപകൻ ബലാത്സംഗം ചെയ്തത്. അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.

വീട്ടുകാർ വിവാഹം ആലോചിച്ചപ്പോൾ പെൺകുട്ടി നിരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ സത്യമെന്ന് ബോധ്യപെട്ടതോടെ പരാതി ചൈൽഡ് ലൈൻ കൽപകഞ്ചേരി പൊലീസിന് കൈമാറി. പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി സലാഹുദ്ദീൻ തങ്ങൾ ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ വൈകാതെ പിടികൂടുമെന്ന് കൽപകഞ്ചേരി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP