Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിത്രകലാ വിദ്യാലയത്തിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; ഒൻപതു പേർക്കെതിരെ കേസെടുത്തു

ചിത്രകലാ വിദ്യാലയത്തിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; ഒൻപതു പേർക്കെതിരെ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തലശേരി ചിത്രകലാ വിദ്യാലയത്തിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലിസ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ജീവനക്കാരായ ഒൻപതു പേർക്കെതിരെ കേസെടുത്തു. താത്ക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ പീഡിപ്പിച്ചു വെന്ന പരാതിയിലാണ് ചക്കരക്കൽ പൊലിസ് കേസെടുത്തത്. ഇരയായ സ്ത്രീയുടെ മൊഴിയെടുത്തതിനു ശേഷം ഈ കേസിന്റെ എഫ്. ഐ. ആർ തലശേരി ടൗൺ പൊലിസിന് കൈമാറും.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരേയാണ് കേസെടുത്തത്.ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘംചേർന്ന് തടഞ്ഞുവെക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ താൽക്കാലിക ജീവനക്കാരിയായ യുവതിയുടെ നിയമനം സ്ഥിരപ്പെടുത്താത്ത തർക്കമാണ് പീഡനകേസിൽ കലാശിച്ചതെന്നാണ് ചിത്രകലാവിദ്യാലയം അധികൃതർ പറയുന്നത്. വർഷങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിന് ഒരുപാട് കലാകാരന്മാരെ സംഭവാനചെയ്ത തലശേരിയിലെ ചിത്രകലാ വിദ്യാലയങ്ങളിലൊന്നാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP