Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്

ജംഷാദ് മലപ്പുറം

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖ് (26)നെയാണ് പൂക്കോട്ടുംപാടം എസ് ഐ ഓകെ വേണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയതത്. 2018-19 വർഷങ്ങളിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. നിലമ്പൂർ ഡി.വൈ.എസ്‌പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കൊണ്ടോട്ടിയിൽ വെച്ച് കഴിഞ്ഞ ദിവസം ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത് പ്രതിയെ നിലമ്പൂർ ജെ.എസ്.സി.എം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ് ഐ പി അബ്ദുൾ കരീം, എ എസ് ഐ എ സുബ്രഹ്മണ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ ജി ജയലക്ഷമി, സി പി ഓ മാരായ ടി. നിബിൻദാസ്, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP