Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയം നടിച്ച് പീഡനവും ഭീഷണിയും: കരാട്ടെ മാസ്റ്റർ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്‌തെന്ന് പരാതി; റിമാൻഡിലായത് മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ 21 കാരൻ

പ്രണയം നടിച്ച് പീഡനവും ഭീഷണിയും: കരാട്ടെ മാസ്റ്റർ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്‌തെന്ന് പരാതി; റിമാൻഡിലായത് മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ 21 കാരൻ

ജംഷാദ് മലപ്പുറം

മലപ്പുറം: പീഡനക്കേസിൽ കരാട്ടെ മാസ്റ്റർ അറസ്റ്റിൽ. കരാട്ടെ പഠിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. മൊബൈലിൽ ചിത്രങ്ങളെടുത്ത പ്രതി ഭീഷണി തുടങ്ങി. പല തവണ ഇക്കാര്യം പറഞ്ഞ് പിന്തുടർന്ന് ശല്യപ്പെടുത്തി. മൊബൈലിൽ എടുത്ത കുട്ടിയുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നാതയും പെൺകുട്ടി മൊഴി നൽകി.

കേസിൽ മലപ്പുറം വള്ളിക്കുന്ന് മുണ്ടിയൻകാവ്പറമ്പ് തെറാണി സബിൻ (21)നെ യാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ ഇന്ന് അറസ്റ്റ് ചെയ്തത്. കരാട്ടെ അദ്ധ്യാപകനായ പ്രതി കരാട്ടെ പഠിക്കാൻ വന്ന കുട്ടിയെ പ്രണയം നടിച്ച് ബന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഭീഷണി സഹിക്കവയ്യാതെ കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP