Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രായപൂർത്തിയാകാത്ത മകളെ തന്റെ കാമുകൻ പീഡിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് ഭീഷണി; അച്ഛനോട് പറഞ്ഞാൽ അമ്മ അയാൾക്കൊപ്പം പോകുമെന്നും കുഞ്ഞിനോട്; പരാതിയെ തുടർന്ന് കേസ് വന്നപ്പോൾ കാമുകനൊപ്പം ഒളിച്ചോട്ടം; അയൽ സംസ്ഥാനങ്ങളിൽ ചുറ്റിയടിച്ച ഇരുവരും വളാഞ്ചേരി പൊലീസ് പിടിയിൽ

പ്രായപൂർത്തിയാകാത്ത മകളെ തന്റെ കാമുകൻ പീഡിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് ഭീഷണി; അച്ഛനോട് പറഞ്ഞാൽ അമ്മ അയാൾക്കൊപ്പം പോകുമെന്നും കുഞ്ഞിനോട്; പരാതിയെ തുടർന്ന് കേസ് വന്നപ്പോൾ കാമുകനൊപ്പം ഒളിച്ചോട്ടം; അയൽ സംസ്ഥാനങ്ങളിൽ ചുറ്റിയടിച്ച ഇരുവരും വളാഞ്ചേരി പൊലീസ് പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽവെച്ച് ഒമ്പതു വയസ്സുകാരി മകളെ കാമുകന് കാഴ്ച വെച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയെയും കാമുകനെയും വളാഞ്ചേരി പൊലീസ് പിടികൂടി. ഇരിമ്പിളിയം വലിയകുന്ന് കൊടുമുടി ചേമ്പ്രന്മാരിൽ സുഭാഷ് (30), വളാഞ്ചേരിയിലെ 28 കാരി എന്നിവരെയാണ് വളാഞ്ചേരി എസ് എച്ച് ഒ എം കെ ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

2019 മാർച്ച് മാസത്തിലാണ് സുഭാഷ് യുവതിയുടെ ഒൻപത് വയസുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി അമ്മയോട് സംഭവം പറഞ്ഞപ്പോൾ ആരോടും പറയരുതെന്ന് ഭീഷണി. അച്ഛനോട് പറഞ്ഞാൽ ഞാൻ ഇയാൾക്കൊപ്പം പോകുമെന്നും യുവതി പറഞ്ഞു. മൂന്ന് തവണ ഇയാൾ പീഡനം നടത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തപ്പോൾ യുവതി ഇയാളോടൊപ്പം ഒളിച്ചോടുകയായിരുന്നു.

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ താമസിച്ചു വരികയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കാവുംപുറം മീമ്പാറയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുകയായിരുന്നു ഇവർ.ഇരുവർക്കുമെതിരെ പോക്സോ വകുപ്പും, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനും കേസ്സെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയും ഇതിന്റെ താഴെയുള്ള മൂന്നര വയസ്സുള്ള കുട്ടിയും ഇപ്പോൾ അച്ഛന്റെ കൂടെയാണ്. യുവാവിനെയും യുവതിയെയും തിരൂർ കോടതിയിൽ ഹാജരാക്കി. എസ്‌ഐ. മുരളീകൃഷ്ണൻ, പ്രബേഷൻ എസ്,ഐ, മധുബാലകൃഷ്ണൻ, ഐഎസ്‌ഐമാരായ പ്രമോദ്, ജയപ്രകാശ്, ഇക്‌ബാൽ, രാജേഷ്, ജോബിൻ, സ്‌പെഷൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, വനിതാ സി.പി.ഒ ഷമീറ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. യുവാവിനെയും യുവതിയെയും തിരൂർ കോടതിയിൽ ഹാജരാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP