Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ബസ് ജീവനക്കാരൻ അറസ്റ്റിൽ; അങ്ങാടിപ്പുറത്തുനിന്നും ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ചത് മലപ്പുറത്തെ ക്വാർട്ടേഴ്‌സിൽ വച്ച്; ആറു മാസം പ്രതി ഒളിവിൽ കഴിഞ്ഞത് മലപ്പുറം പാലക്കാട് ജില്ലകളിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ബസ് ജീവനക്കാരൻ അറസ്റ്റിൽ; അങ്ങാടിപ്പുറത്തുനിന്നും ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ചത് മലപ്പുറത്തെ ക്വാർട്ടേഴ്‌സിൽ വച്ച്;  ആറു മാസം പ്രതി ഒളിവിൽ കഴിഞ്ഞത് മലപ്പുറം പാലക്കാട് ജില്ലകളിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അങ്ങാടിപ്പുറത്തുനിന്നും ബൈക്കിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം പൊന്മള പറങ്കിമൂചിക്കൽ കൊളക്കാടൻ താമരശേരി വീട്ടിലെ ഷമീമിനെ (28)യാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയെ അങ്ങാടിപ്പുറത്തു നിന്നു ബൈക്കിൽ കൊണ്ടു പോയി മലപ്പുറത്തെ ക്വാർട്ടേഴ്‌സിൽ വച്ചു പീഡിപ്പിക്കുകയായിരുന്നു. പരാതിയിൽ പെരിന്തമൽണ്ണ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു മലപ്പുറം ടൗണിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ സിഐ സി.കെ നാസർ, എസ്‌ഐ സി.കെ നൗഷാദ്, എഎസ്ഐ സുകുമാരൻ, ഷാജിമോൻ, സീനിയർ സി.പി.ഒ ഫൈസൽ, സി.പി.ഒമാരായ കബീർ, ഷജീർ, വിനീത്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുപ്രകാരമാണ് കേസ്.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP