Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഇതരസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് വിഷം കഴിച്ച് അവശനിലയിലായ പ്രതിയെ; ഇയാൾ നിരീക്ഷണത്തിലെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും വണ്ടന്മേട് പൊലീസ്

ഇതരസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് വിഷം കഴിച്ച് അവശനിലയിലായ പ്രതിയെ; ഇയാൾ നിരീക്ഷണത്തിലെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും വണ്ടന്മേട് പൊലീസ്

ശ്രീലാൽ വാസുദേവൻ

 ഇടുക്കി: അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് പ്രതിയെന്ന് സംശയിക്കുന്നയാൾ വിഷം കഴിച്ച് അവശനിലയിൽ കിടക്കുന്നത്. ഇയാളെ ആശുപത്രിയിൽ ആക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

വണ്ടന്മേട് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ചേറ്റുകുഴിയിൽ ബുധനാഴ്ചയാണ് സംഭവം. മുരളിക്കട പുത്തൻവീട്ടിൽ പി.ജെ. സണ്ണി(62)യാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുള്ള മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

വിവരം അറിഞ്ഞ കുട്ടിയുടെ പിതാവാണ് സണ്ണിക്കെതിരെ വണ്ടന്മേട് പൊലീസിൽ പരാതി നൽകിയത്. പീഡനക്കേസിൽ അകപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോൾ വീട്ടിൽ ആളെ കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ പറമ്പിൽ അവശ നിലയിൽ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസും വീട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചു. പുറ്റടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനാൽ നെടുങ്കണ്ടത്തേക്ക് കൊണ്ടു പോയി. ഇയാൾ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതി പൊലീസ് നിരീക്ഷണത്തിലാണെന്നും ഇരയായ കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി അടിസ്ഥാനമാക്കി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP