Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

16 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് പിതാവായ 51കാരൻ; അഞ്ചുവർഷത്തോളം പിതാവ് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി. പീഡനത്തെ തുടർന്ന് പെൺകുട്ടി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; പിടിയിലായ പിതാവിന്റെ ജാമ്യം തള്ളി കോടതി

16 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് പിതാവായ 51കാരൻ; അഞ്ചുവർഷത്തോളം പിതാവ് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി. പീഡനത്തെ തുടർന്ന് പെൺകുട്ടി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; പിടിയിലായ പിതാവിന്റെ ജാമ്യം തള്ളി കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: 16കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തംപിതാവായ 51കാരൻ. അഞ്ചുവർഷത്തോളം പിതാവ് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി.പീഡനത്തെ തുടർന്ന് പെൺകുട്ടി കൂട്ടികാരിക്കൊപ്പം ഒളിച്ചോടി. പിടിയിലായ പിതാവിന്റെ ജാമ്യം തള്ളികോടതി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പിതാവിന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്. 16കാരിയായ വിദ്യാർത്ഥിനിയെ 51 കാരനായ പിതാവ് ആറാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പീഡിപ്പിച്ചതായാണ് പരാതി. പീഡനത്തെ തുടർന്ന് പെൺകുട്ടി കൂട്ടികാരിക്കൊപ്പം ഒളിച്ചോടി. കൂട്ടുകാരിയുടെ പിതാവ് 2019 ഒക്ടോബർ 11ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പൊലീസ് ഇരുവരെയും കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്.

അതേ സമയം സമാനമായ മറ്റൊരു കേസിൽ 12 വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കളുടെ ഒത്താശയോടെയാണ്. കുട്ടിയുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തത് 30തിൽകൂടുതർപേർക്കെതിരെയാണ്.. കേസിൽ ദിവസങ്ങൾക്ക് മുമ്പ് മാതാവിനെയും അറസ്റ്റ് ചെയ്തു. ബാലികയെ രണ്ടുവർഷത്തോളം മാതാപിതാക്കളുടെ ഒത്താശയോടെ വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിലാണ് മാതാവിനെ അറസ്റ്റ് ചെയ്തത്.മുപ്പതിലധികം പേർക്കെതിരെയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നത്. കുട്ടിയുടെ പിതാവിന് പുറമെ ചേളാരി ചെനക്കലങ്ങാടിയിലെ കരുമ്പിൽ വീട്ടിൽ ഷൈജു (38), മേലേ ചേളാരി കുടൽകുഴിമാട് വീട്ടിൽ അഷ്‌റഫ് (36) ,കൊല്ലം പുനലൂർ പൂവണ്ണുമൂട് പാറപ്പിള്ള രാഹുൽ ( 20 ) എന്നിവരെ നേരത്തെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കോടതിയിൽ റിമാൻഡിലാണ്.

അതേ സമയം 13കാരിയെ പീഡിപ്പിച്ച 49കാരനായ സ്വന്തം പിതാവിനും കഴിഞ്ഞ ദിവസം മഞ്ചേരി കോടതി ജാമ്യം നിഷേധിച്ചിരുന്നു.. അഞ്ചു വർഷങ്ങളായി കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം വീട്ടിൽ വെച്ചും തുടർന്ന് വിവിധ ഇടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡിപ്പിച്ചതായാണ് കുട്ടിയുടെ മൊഴിപതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന 49കാരന്റെ ജാമ്യാപേക്ഷയും മഞ്ചേരി ജില്ലാ സെഷൻസ് കോടതി ദിവസങ്ങൾക്ക് മുമ്പ് തള്ളിയിരുന്നു.

പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2014 ജൂൺ രണ്ടു മുതൽ 2019 ജൂലൈ 26 വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം അലനല്ലൂർ വഴങ്ങല്ലയിലെ വീട്ടിൽ വെച്ചും തുടർന്ന് ചെറുള്ളി, വെങ്കുളം, കല്ലടിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡനത്തിന് വിധേയയായതായി ബാലിക മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേങ്ങര പൊലീസ് കേസ്സെടുത്തത്. 2019 സെപ്തബർ 27നാണ് പ്രതി അറസ്റ്റിലായത്. പീഡിതയായ ബാലികയെ മഞ്ചേരി നിർഭയ വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP