Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ; ഒത്താശ ചെയ്ത മുത്തശ്ശിയും അറസ്റ്റിൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ; ഒത്താശ ചെയ്ത മുത്തശ്ശിയും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: പത്താം ക്ലാസുകാരിയെ നിരവധി തവണ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറേയും കൂട്ടുനിന്ന മുത്തശ്ശിയേയും ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം വനജാ വിലാസത്തിൽ ഗണേശൻ (23) ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവിന്റെ അമ്മയാണ് ഇയാൾക്കൊപ്പം അറസ്റ്റിലായത്.മുത്തശ്ശിയുടെ ഒത്താശയോടെയാണ് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് പിടിയിലായ ഗണേശൻ.

പിതാവിന്റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്റെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. പിന്നീട് സംരക്ഷണം ഏറ്റെടുത്ത് മുത്തശ്ശി കൂടെ താമസിപ്പിക്കുകയായിരുന്നു. കുട്ടിയുമായി പരിചയം സ്ഥാപിച്ച ഗണേശ് മുത്തശ്ശിയുടെയും ഇയാളുടെയും വീട്ടിൽ വെച്ചും സ്‌കൂളിൽ നിന്ന് തിരിച്ചുവരുന്ന വഴിയും നിരവധിതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.പ്രതികളെ പുനലൂർ കോടതിറിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP