Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡനം; 34കാരിയെ ചൂഷണം ചെയ്തത് 23വയസ്സുകാരൻ; രണ്ടുമാസം മുമ്പുണ്ടായ സംഭവത്തിന് ശേഷം പ്രതി മുങ്ങി; യുവതിയുടെ പരാതിയിൽ മലപ്പുറം നടുത്തൊടി അനീഷ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡനം; 34കാരിയെ ചൂഷണം ചെയ്തത് 23വയസ്സുകാരൻ; രണ്ടുമാസം മുമ്പുണ്ടായ സംഭവത്തിന് ശേഷം പ്രതി മുങ്ങി; യുവതിയുടെ പരാതിയിൽ മലപ്പുറം നടുത്തൊടി അനീഷ് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പറങ്കിമൂച്ചിക്കൽ കുറുപ്പൻ പടി സ്വദേശി നടുത്തൊടി അനീഷ് (23) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. ഏകദേശം രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യുവതി കോട്ടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയ്ക്കൽ എസ്‌ഐ റിയാസ് ചാക്കീരിയും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി നടുത്തൊടി അനീഷിനെ അറസ്റ്റ്ചെയ്തത്.

പ്രതിയും പരാതിക്കാരിയും തമ്മിൽ ഏകദേശം പത്തുവയസ്സിൽപരം വയസ്സിന് വ്യത്യാസമുണ്ട്. പ്രതിയായ അനീഷിന് 23വയസ്സുംപരാതിക്കാരിയായ യുവതിക്ക് 34വയസ്സോളവും പ്രായമുള്ളായാണ് വിവരം. ഇവർ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് യുവാവ് വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നുവെന്നും അവസാനം പീഡിപ്പിച്ച ശേഷം വിവാഹത്തിൽനിന്നും പിന്മാറുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പലരുടേയും മൊഴി ഇനിയും രേഖപ്പെടുത്താനുണ്ടെന്നും കോട്ടയ്ക്കൽ എസ്‌ഐ റിയാസ് ചാക്കീരി പറഞ്ഞു.

അതേ സമയം മറ്റൊരു കേസിൽ യുവതിയെ മൊബൈൽ ഫോണിൽ വിളിച്ച് ആദ്യം പരിചയപ്പെടുകയും ശേഷം നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിയെ വളാഞ്ചേരി പൊലീസ് ദിവസങ്ങൾക്ക മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. തിരൂർ പുറത്തൂർ മേടൻ നമ്പ്രത്ത് റംഷാദി (47) നെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ ടി.മനോഹരൻ അറസ്റ്റ് ചെയ്തത്. 2019 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വളാഞ്ചേരി മുക്കിലപീടികയിൽ പ്രതിയുടെ സുഹൃത്തിന്റെ വാടക വീട്ടിൽ കൊണ്ട് വന്ന് ലൈഗീഗാതിക്രമം കാട്ടുകയായിരുന്നു.

അന്വേഷണാവസ്ഥയിൽ ഒളിവിൽ പോയ റംഷാദ് ജില്ലാസെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലൂടെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയ റംഷാദിനെ അറസ്റ്റ് ചെയ്ത് അന്വേഷണ നടപടികളും മെഡിക്കൽ പരിശോധന, പൊട്ടൻസിടെസ്റ്റ് എന്നിവയ്ക്ക് ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ മാരായ ടി. ശിവകുമാർ, ജി. അനിൽകുമർ, എം.ജെറീഷ്, സുനിൽ ദേവ് എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP