Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

എൽപി സ്‌കൂൾ കുട്ടികളെ തൊട്ടും തലോടിയും ലൈംഗിക ചൂഷണം; മലപ്പുറത്ത് 58 കാരനായ ഓട്ടോഡ്രൈവർ അറസ്റ്റിൽ

എൽപി സ്‌കൂൾ കുട്ടികളെ തൊട്ടും തലോടിയും ലൈംഗിക ചൂഷണം; മലപ്പുറത്ത് 58 കാരനായ ഓട്ടോഡ്രൈവർ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്‌കൂൾ ഓട്ടോഡ്രൈവർ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയത് എൽ.പി.സ്‌കൂൾ കുട്ടികളെ. ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് പറഞ്ഞത് കുട്ടികൾ തന്നെയാണ്. അറസ്റ്റിലായത് 58കാരനായ ഓട്ടോഡ്രൈവർ ഹംസയാണ്. എൽ പി സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗിക താത്പര്യത്തോടെ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഹംസ അറസ്റ്റിലായത്.

മഞ്ചേരി വള്ളുവങ്ങാട് കൊണ്ടേങ്ങാടൻ ഹംസ (58)യെയാണ് മഞ്ചേരി എസ് ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് പ്രതി. ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് കുട്ടികൾ തന്നെ രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ സ്‌കൂളിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസ്സെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളുമാണ് ഇത്തരത്തിൽ പരാതി നൽകിയത്. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

അതേ സമയം പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തുന്ന പെൺവാണിഭ സംഘത്തിലെ നാലുപേർ കഴിഞ്ഞ ദിവസം മലപ്പുറം പരപ്പനങ്ങാടിയിൽ അറസ്റ്റിലായിരുന്നു. പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയ 10ാംക്ലാസുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാനാണ് അവസരമൊരുക്കിക്കൊടുക്കുകയായിരുന്നുവെന്നാണ് പരാതി. ശേഷം സംഭവം പുറംലോകം അറിഞ്ഞത് സ്‌കൂളിൽനടന്ന കൗൺസിലിങ്ങിനിടെയാണ്.പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികൾ സംഘത്തിന്റെ പിടിയിൽ അകപ്പെട്ടതായും സൂചനയുണ്ട്. അപമാനവും പ്രതികളിൽ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാതെ രക്ഷിതാക്കൾ മറച്ചുവെക്കുകയായിരുന്നുവെന്നും ഇരയായ പെൺകുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. അറസ്റ്റിലായ പ്രതികൾ നാട്ടിലെ പ്രാദേശിക മുസ്ലിംലീഗ് പ്രവർത്തകരാണെന്ന ആരോപണവും ഉണ്ട്. സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ നാലുപേരാണ് ഇന്നലെ അറസ്റ്റിലായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP