Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുക്ക് ബൈൻഡിങ്ങിന്റെ മറവിൽ കുട്ടികളെ വശീകരിച്ച് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്‌ക്കൻ റിമാൻഡിൽ

ബുക്ക് ബൈൻഡിങ്ങിന്റെ മറവിൽ കുട്ടികളെ വശീകരിച്ച് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്‌ക്കൻ  റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പുതുപ്പാടി സ്വദേശി കെ.ടി.അബ്ദുറസാഖ് (49) റിമാന്റിലായി. മൂന്ന് വർഷമായി ഇയാൾ താമസിച്ചു വരുന്നത് കോഴിക്കോട് പുതിയ പാലം തെക്കെ പടന്നയിൽ എന്ന വീട്ടിലാണ്.വീട്ടിൽ വെച്ച് ബുക്ക് മ്പൈന്റിങ് നടത്തി വരുന്നുണ്ട്.ഇതിന്റെ മറവിലാണ് കുട്ടികളെ വശീകരിച്ച് ബലമായി ആക്രമണം നടത്തി ലൈംഗികമായി പീഡിപ്പിച്ചത്.വ്യാഴാഴ്ച വൈകുന്നേരവും ഇന്നലെ കാലത്തും കുട്ടികളുടെ രക്ഷിതാക്കൾ മെഡിക്കൽ കോളെജ് പൊലീസിൽ നൽകിയ പരാതി പ്രകാരം പൊലീസ് രണ്ട് കേസ്സുകളെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരാതിയുമായി രണ്ട് പേരാണ് എത്തിയതെങ്കിലും ഇത്തരത്തിൽ വേറെയും കുട്ടികളെ പ്രതി ഉപദ്രവിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. പുസ്തക പ്രകാശനം, വീൽചെയർ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രതി പങ്കാളിയാകാറുണ്ടെന്ന് പറയപ്പെടുന്നു.മെഡിക്കൽ കോളെജ് പോക്‌സോ വകുപ്പ് പ്രകാരം കേസ്സെടുത്തു.പ്രതിയെ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP