Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളോടൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ലോറി ക്ലീനർ അറസ്റ്റിൽ

മക്കളോടൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ലോറി ക്ലീനർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന തന്നെ ഭർത്താവിന്റെ കണ്ണുവെട്ടിച്ചെത്തിയ യുവാവ് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് തമിഴ് നാട്ടുകാരിയുടെ പരാതി. ലോറി ക്ലീനർ അറസ്റ്റിൽ. മൂന്നാർ കടലാർ എസ്റ്റേറ്റിൽ അശോക് അതുൽ രാജ് (24 )നെയാണ് കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി-മധുര ദേശീയ പാതയിൽ കോതമംഗലത്തിനും മൂവാറ്റുപുഴയ്ക്കുമിടയിൽ ഹോട്ടൽ നടത്തി വന്നിരുന്ന തമിഴ് നാട് സ്വഭേരിയുടെ ഭാര്യയാണ് പരാതിക്കാരി.

താഴത്തെ നിലയിലാണ് ഹോട്ടൽ നടന്നു വന്നിരുന്നത്. രാത്രി 11 മണിയോടെ കടയിൽ ഭക്ഷണം കഴിക്കാനെത്തിയ അതുൽ ഭർത്താവ് ഭർത്താവിന്റെ ദൃഷ്ടിയിൽപ്പെടാതെ മുകളിലത്തെ നിലയിൽ എത്തിയെന്നും മക്കളുടെ കൂടെ കിടക്കുകയായിരുന്ന തന്നെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെന്നുമാണ് യുവതി പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ബഹളം കേട്ടെത്തിയ നാട്ടുകാർ അതുലിനെ തടഞ്ഞുവച്ച് പൊലിസിൽ ഏൽപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP