Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂൾ വിദ്യാർത്ഥിയെ കത്തി കാട്ടി പ്രകൃതി വിരുദ്ധപീഡനം: ഒരാഴ്ച പ്രതി പൊലീസിനെ കബളിപ്പിച്ചത് മാസ്‌കിന്റെ മറവിൽ; കള്ളുഷാപ്പ് തുറന്നതോടെ ആർത്തിയോടെ എത്തിയ അണ്ണാച്ചി റഷീദിനെ പറ്റിച്ചത് മഫ്തിയിൽ എത്തിയ പൊലീസുകാരും

സ്‌കൂൾ വിദ്യാർത്ഥിയെ കത്തി കാട്ടി പ്രകൃതി വിരുദ്ധപീഡനം: ഒരാഴ്ച പ്രതി പൊലീസിനെ കബളിപ്പിച്ചത് മാസ്‌കിന്റെ മറവിൽ; കള്ളുഷാപ്പ് തുറന്നതോടെ ആർത്തിയോടെ എത്തിയ അണ്ണാച്ചി റഷീദിനെ പറ്റിച്ചത് മഫ്തിയിൽ എത്തിയ പൊലീസുകാരും

എസ്.രാജീവ്

ചാവക്കാട്: സ്‌കൂൾ വിദ്യാർത്ഥിയെ കത്തി കാട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി ഒരാഴ്‌ച്ചക്കാലത്തിലേറെ പൊലീസിനെ കബളിപ്പിച്ച് വിലസിയത് മാസ്‌ക്ക് ഉപയോഗിച്ച് മുഖം മറച്ച്. കള്ളുഷാപ്പിൽ പ്രതി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഷാപ്പിലെത്തിയ ചാവക്കാട് പൊലീസ് സംഘം പ്രതിയെ കുടുക്കിയത് അതി വിദഗ്ധമായി. ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറം കാളിടകയിൽ അണ്ണാച്ചി എന്ന് വിളിക്കുന്ന റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കോവിഡ് കാലത്തിന്റെ മറപറ്റി മുഖം മറച്ച് ഒരാഴ്ചക്കാലത്തിലേറെയായി റഷീദ് പൊലീസിനെ വെട്ടിച്ച് വിലസുകയായിരുന്നു. ചാട്ടുകുളത്തിനു സമീപത്തെ കള്ള് ഷാപ്പിൽ പ്രതിയെത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മഫ്തിലെത്തിയ മൂന്ന് പൊലീസുകാർ കള്ള് കുടിക്കാനെന്ന തരത്തിൽ ഷാപ്പിനുള്ളിൽ കടക്കുകയും തുടർന്ന് ബലപ്രയോഗത്തിലുടെ കീഴടക്കുകയുമായിരുന്നു. ലഹരി മരുന്നുകൾക്ക് അടിമയായ പ്രതി കത്തി കാണിച്ചു ഭയപെടുത്തിയാണ് വിദ്യാർത്ഥിയെ ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

എസ്.എച്ച്.ഒ ടി അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്‌ഐ. യു.കെ. ഷാജഹാൻ, എസ്‌ഐമാരായ കെ.പി. ആനന്ദ്, കശ്യപൻ, എഎസ്ഐ സുനു, സി.പി.ഒ മാരായ വിപിൻ, ശരത്, മിഥുൻ, സതീഷ്, ജോഷി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP