Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അറബിക്ക് കോളജ് അദ്ധ്യാപകൻ അറസ്റ്റിൽ; ക്ഷിതാക്കളുടെ പരാതിയിൽ പോക്സോ കേസെടുത്ത് പൊലീസ്; പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കൽപകഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ ഒളിവിൽ. രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ പ്രകാരം പൊലീസ് കേസെടുത്തതോടെയാണു പ്രതി ഒളിവിൽ പോയത്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

കൽപ്പകഞ്ചേരിയിലെ അറബിക് കോളജ് അദ്ധ്യാപകനായ സലാഹുദ്ദീൻ ബുഖാരി തങ്ങളാണ് ഇതേ കോളജിലെ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പീഡന വിവരം പതിനേഴുകാരി തന്നെയാണ് രക്ഷിതാക്കളോട് പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതർ പരാതി കൽപ്പകഞ്ചേരി പൊലീസിന് കൈമാറി.

വിദ്യാർത്ഥിനിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസുമായി ബന്ധുക്കൾ മുന്നോട്ട് പോയതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. കോളജിലെ മറ്റു വിദ്യാർത്ഥിനികളെയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതികളുയർന്നിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP