Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 50 വയസ്സുകാരൻ പിടിയിൽ; ബഹളം കേട്ടെത്തിയ യുവതിയുടെ അമ്മാവനെ ഇയാൾ ആക്രമിച്ചു കടന്നു കളഞ്ഞു; പ്രതിയെ പിടികൂടിയത് വെഞ്ഞാറമൂട് പൊലീസ്

അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 50 വയസ്സുകാരൻ പിടിയിൽ; ബഹളം കേട്ടെത്തിയ യുവതിയുടെ അമ്മാവനെ ഇയാൾ ആക്രമിച്ചു കടന്നു കളഞ്ഞു; പ്രതിയെ പിടികൂടിയത് വെഞ്ഞാറമൂട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വെഞ്ഞാറമൂട്: പട്ടികജാതിക്കാരിയായ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 50 വയസ്സുകാരൻ പിടിയിലായി. നെല്ലനാട് വലിയകട്ടയ്ക്കാൽ പാലത്തറ കാർത്തികയിൽ അനിൽകുമാറി(50)നെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്തത്.

ശനിയാഴ്ച രാത്രി 7.30-നായിരുന്നു സഭവം. മുദാക്കൽ സ്വദേശിനിയായ യുവതിയുടെ അടുക്കളയിൽ നിന്നിരുന്ന യുവതിയെയും എട്ടു വയസ്സു പ്രായമുള്ള മകളെയും കടന്നുപിടിക്കുകയായിരുന്നു.

Stories you may Like

ബഹളം കേട്ടെത്തിയ യുവതിയുടെ അമ്മാവനെ അനിൽകുമാർ ആക്രമിച്ചു. തുടർന്ന്‌ യുവതി വെഞ്ഞാറമൂട് പൊലീസിനും റൂറൽ എസ്‌പി.ക്കും പരാതി നല്കി. ഇതേത്തുടർന്ന് എസ്‌പി. അന്വേഷണച്ചുമതല ആറ്റിങ്ങൽ ഡിവൈ.എസ്‌പി.ക്കു കൈമാറി. ഡിവൈ.എസ്‌പി.യുടെ നിർദ്ദേശാനുസരണം വെഞ്ഞാറമൂട് പൊലീസാണ്‌ പ്രതിയെ പിടികൂടിയത്‌.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP