Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ചേവായൂരിൽ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; പൊലീസ് റെയിഡ്; മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട് ചേവായൂരിൽ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; പൊലീസ് റെയിഡ്; മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പാറോപ്പടി -ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിവന്ന പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ട് താഴം വയലിൽ ആഷിക് (24), പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകൾ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മൂന്ന് മാസക്കാലമായി പാറോപ്പടി ചേവരമ്പലം റോഡിലെ ഒരു വീടിന് മുകളിൽ നരിക്കുനി സ്വദേശി ഷഹീൻ എന്നയാൾ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പൊലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു.

കേസിൽ പെൺവാണിഭ കേന്ദ്രം നടത്തിവന്നിരുന്ന ഷഹീൻ മുൻപും സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ പെൺവാണിഭ കേന്ദ്ര നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ നിരവധി ആളുകൾ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഇവരെ കൂടാതെ കൂടുതൽ സ്ത്രീകളെ പെൺവാണിഭ കേന്ദ്രങ്ങളിൽ ഷഹീൻ എത്തിച്ചിരുന്നെന്നും ഇവരുമായി ഇടപാടുകൾ നടത്തിയ കസ്റ്റമർമാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം. ഈ കേസിൽ ഇനിയും കുടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഈ കേസിന് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് പൊലീസ് അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP