Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണൊടിഞ്ഞ കൈ ശരിയാക്കാനുള്ള യാത്ര മുഹമ്മദ് റൗഷാന് അന്ത്യയാത്രയായി; മെഡിക്കൽ കോളജിലേക്കുള്ള യാത്രക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴുവയസുകാരൻ മരിച്ചത് ചികിത്സയിലിരിക്കെ

വീണൊടിഞ്ഞ കൈ ശരിയാക്കാനുള്ള യാത്ര മുഹമ്മദ് റൗഷാന് അന്ത്യയാത്രയായി; മെഡിക്കൽ കോളജിലേക്കുള്ള യാത്രക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴുവയസുകാരൻ മരിച്ചത് ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കുറ്റ്യാടി: ചികിത്സയിലിരിക്കവെ മരിച്ച ഏഴു വയസുകാരന് അപകടം സംഭവിച്ചത് ഒടിഞ്ഞ കൈ ചികിത്സിക്കാൻ പോകവെ. കണ്ണൂർ കല്ലിക്കണ്ടി സ്വദേശി ഏയ്യംകെട്ടിൽ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റൗഷാനാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 31നായിരുന്നു കുട്ടിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. നേരത്തെ വീണ് കൈ പൊട്ടിയ റൗഷാനെ കോഴിക്കോട് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി പോകുമ്പോഴാണ് അപകടം.

31ന് രാവിലെ ഒമ്പത് മുപ്പതോടെയായിരുന്നു അപകടം. കാറിൽ ആശുപത്രിയിലേക്ക് പോകവേ സംസ്ഥാനപാതയിൽ ചെറിയ കുമ്പളത്ത് വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇസ്മായിൽ (55), ഭാര്യ റയ്ഹാനത്ത് (45), മകൻ മുഹമ്മദ് റൗഷാൻ (ഏഴ്) എന്നിവർക്ക് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ റൗഷാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

കോഴിക്കോട്ട് നിന്ന് കുറ്റ്യാടിയിലേക്ക് വരികയായിരുന്ന മിയ ബസുമായായിരുന്നു കുടുംബം സഞ്ചരിച്ച കാർ കൂട്ടിയിടിച്ചത്. കല്ലിക്കണ അൽഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് റൗഷാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP