Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്ഡിപിഐ പ്രവർത്തകന് മർദ്ദനമേറ്റത് ബിജെപി റാലി കടന്നു പോകവെ; ഇടുക്കിയിൽ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്ക്

എസ്ഡിപിഐ പ്രവർത്തകന് മർദ്ദനമേറ്റത് ബിജെപി റാലി കടന്നു പോകവെ; ഇടുക്കിയിൽ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെ ഇടുക്കി തൂക്കുപാലത്ത് ബിജെപി - എസ്ഡിപിഐ സംഘർഷം. ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ബിജെപിയുടെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള വിശദീകരണ റാലിക്കിടെ ബിജെപി പ്രവർത്തകർ റോഡിൽ നിൽക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകരെ മർദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം റാലിക്ക് ശേഷം എ കെ നസീറിനെ എസ്ഡിപിഐ പ്രവർത്തകർ മർദ്ദിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP