Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സേവാഭാരതി സംസ്ഥാന സമ്മേളനം നാളെ ; ഓൺലൈനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും

സേവാഭാരതി സംസ്ഥാന സമ്മേളനം നാളെ ; ഓൺലൈനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ദേശീയ സേവാഭാരതി സംസ്ഥാന സമ്മേളനം ഞായറാഴ്ച ഓൺലൈനിൽ നടക്കും. രാവിലെ 10-ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രതിനിധികൾ വിവിധ പഞ്ചായത്ത്, താലൂക്ക് കേന്ദ്രങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നേതാക്കളായ കെ.കെ. ബാലറാം, സുന്ദർ ലക്ഷ്മണൻ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി എന്നിവർ പങ്കെടുക്കും.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതി രാജ്യത്ത് സന്നദ്ധസേവന മേഖലയിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. 1989 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകുമായിരുന്ന ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത്. ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് സേവാഭാരതി നടപ്പിലാക്കിവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP