Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുത്; കോടതി ഉത്തരവ് കണ്ണൂർ കോർപറേഷന് കനത്ത തിരിച്ചടി

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുത്; കോടതി ഉത്തരവ് കണ്ണൂർ കോർപറേഷന് കനത്ത തിരിച്ചടി

അനീഷ് കുമാർ

കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കണ്ണൂർ നഗരത്തിലെ വഴിയോര കച്ചവടക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള കണ്ണുർ കോർപറേഷന്റെ നീക്കത്തിന് തിരിച്ചടി. നഗരത്തിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നത് സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവാണ് തിരിച്ചടിയായത്.

കണ്ണൂർ കോർപ്പറേഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ള നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള കോർപ്പറേഷൻ അധികൃതരുടെ ശ്രമത്തെ തുടർന്ന് കേനനൂർ ഫുട്പാത്ത് മർച്ചന്റ് അസോസിയേഷൻ (എഐടിയുസി) സെക്രട്ടറി എസ് രാജു തുടങ്ങിയവർ സമർപ്പിച്ച ഹരജിയിലാണ് സ്റ്റേ അനുവദിച്ചത്. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, മേയർ എന്നിവരെ എതിർകക്ഷികളാക്കിയാണ് യൂനിയൻ നേതാവ് കോടതിയെ സമീപിച്ചത്.വഴിയോര കച്ചവടത്തെ തടസ്സപ്പെടുത്തരുതെന്നും, വർഷങ്ങളായി കച്ചവടം ചെയ്തുവരുന്ന ഇപ്പോഴത്തെ സ്ഥലത്തു നിന്നും ഒഴിപ്പിക്കരുതെന്നും കാണിച്ചുള്ള ഹരജിയിലാണ് സ്റ്റേ അനുവദിച്ചത്.

വഴിയോരകച്ചവടക്കാരുടെ സംരക്ഷണവും, ജീവനോപാധികളുടെ സംരക്ഷണവും സംബന്ധിച്ച നിയമം 2014 കേന്ദ്ര ഗവർമ്മെണ്ട് പാർലമെന്റിൽ പാസ്സാക്കിയതിനെത്തുടർന്ന് കേരള സർക്കാർ രൂപീകരിച്ച ചട്ട പ്രകാരം പരാതിയും തർക്കവും കേൾക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ റിട്ട: ജില്ലാ ജഡ്ജി എം. എ. നിസാർ ആണ് മേൽ ഹരജിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്പ്രകാരം ഇവരെ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് താൽക്കാലിക സ്റ്റേ ഉത്തരവ് നൽകുകയും കോർപ്പറേഷൻ സെക്രട്ടറി കമ്മിറ്റി മുമ്പാകെ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ട്രേഡ് യൂനിയനായ ഐ.എൻ.ടി.യു.സിയും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP