Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കാമുകിയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു; ഗർഭിണിയായ യുവതിയുടെ പരാതിയെത്തുടർന്ന് സിനിമാ സീരിയൽ നടൻ അറസ്റ്റിൽ

കാമുകിയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു; ഗർഭിണിയായ യുവതിയുടെ പരാതിയെത്തുടർന്ന് സിനിമാ സീരിയൽ നടൻ അറസ്റ്റിൽ

തിരുവനന്തപുരം:യുവതിയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. സിനിമാ-സീരിയിൽ നടനായ മുള്ളുവിള പെരുംതോട്ടം കിഴക്കുംമുറി വീട്ടിൽ അനിൽകുമാർ (32) ആണ് അറസ്റ്റിലായത്.

കൊല്ലം പത്തനാപുരം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. യുവതി 2010-ൽ വിവാഹിതയാവുകയും ആ ബന്ധം വേർപെടുത്താൻ കോടതിയിൽ കേസ് നടന്നു വരികയുമായിരുന്നു. അതിനിടയിലാണ് അനിൽകുമാറുമായി അടുത്തത്. തുടർന്ന് മൂന്നു വർഷമായി ഇരുവരും ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിഞ്ഞു വരികയായിരുന്നുവത്രേ. ഇതിനിടെ ഇയാൾ യുവതിയെ പ്രലോഭിപ്പിച്ച് കിടപ്പറ രംഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.

Stories you may Like

കേസ് രജിസ്റ്റർ ചെയ്തതിനുശേഷവും പ്രതി യുവതിയുമായി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും താൻ വിളിക്കുന്ന സ്ഥലത്ത് എത്താൻ പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഫോൺകോൾ പിന്തുടർന്ന പൊലീസ് പുനലൂർ കെ എസ് ആർ ടി സി ബസ്സ് സ്റ്റാന്റിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും കിടപ്പറ ദൃശ്യങ്ങളുടെ വീഡിയോ കണ്ടെടുത്തു. ഇത് വാട്‌സ് ആപ്പിലൂടെ മറ്റു പലർക്കും അയച്ചുകൊടുത്തെന്നത് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കൂടാതെ യുവതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്ററുകളും ചിത്രങ്ങളും പ്രതിയുടെ ബാഗിൽ നിന്നും പൊലീസ് കണ്ടെടുത്തു.

പ്രതി സിനിമാ സീരിയൽ രംഗത്ത് ജൂനിയർ ആർട്ടിസ്റ്റാണ്. കൈവൻവിളയിലും മുല്ലൂരിലും വാടകയ്ക്ക് താമസിച്ചാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്. വൈദ്യ പരിശോധനയിൽ യുവതി ഗർഭിണിയാണെന്നു തെളിഞ്ഞു. നെയ്യാറ്റിൻകര ഡി വൈ എസ് പി എൻ ജയകുമാറിന്റെ നേതൃത്വത്തിൽ പൂവാർ സി ഐ ഉജ്ജ്വൽകുമാർ, കാഞ്ഞിരംകുളം എസ് ഐ ശാന്തകുമാർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP