Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും; സെമിനാർ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും

ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും; സെമിനാർ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 'ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും'' എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ 30 ന് വെള്ളിയാഴ്ച 3.30 ന് തിരുവനന്തപുരം എ കെ ജി ഹാളിൽ മദ്രാസ് ഹൈക്കോടതി മുൻ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണസംവിധാനത്തെയും ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തെയും അലങ്കോലപ്പെടുത്തുന്ന രീതിയിലുള്ള ഗവർണർമാരുടെ ഇടപെടൽ ഇന്ന് വലിയ വിവാദമായി പല സംസ്ഥാനങ്ങളിലും മാറിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പാവകളായി പ്രവർത്തിച്ച് അവരുടെ രാഷ്ട്രീയ അജണ്ടകൾ സംസ്ഥാന സർക്കാരുകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ഉപകരണങ്ങളായി പല ഗവർണർമാരും മാറിയിരിക്കുന്നു.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലേയും ഭരണസംവിധാനങ്ങളെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് വലിയ വിഘാതം സൃഷ്ടിച്ചിരി ക്കുകയാണ്. കേരളത്തിലും ഇത്തരമൊരു സവിശേഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ''ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവി''യുമെന്ന സെമിനാർ എ കെ ജി പഠന ഗവേഷണ കേന്ദ്രവും ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത് ഈ ഒരു പശ്ചാത്തലത്തിലാണ്. സെമിനാറിൽ എം വി .ഗോവിന്ദൻ മാസ്റ്റർ, കാനം രാജേന്ദ്രൻ, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗ്ഗീസ് ജോർജ് എന്നിവർ പങ്കെടുക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP