Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുൻ വർഷത്തേക്കാൾ അര ലക്ഷം രൂപ വീതം ഫീസ് വർദ്ധനവ് വരുത്തിയിട്ടും തൃപ്തി വരാതെ സ്വാശ്രയ മെഡിക്കൽ കോളജുകൾ; 19 മെഡിക്കൽ കോളജുകളിലും 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെ ഫീസ് നിർണയിച്ചത് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി; ഫീസ് വർദ്ധന അപര്യാപ്തമെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ; ഇനി പ്രതീക്ഷ സുപ്രീംകോടതിയുടെ വിധിയിൽ

മുൻ വർഷത്തേക്കാൾ അര ലക്ഷം രൂപ വീതം ഫീസ് വർദ്ധനവ് വരുത്തിയിട്ടും തൃപ്തി വരാതെ സ്വാശ്രയ മെഡിക്കൽ കോളജുകൾ; 19 മെഡിക്കൽ കോളജുകളിലും 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെ ഫീസ് നിർണയിച്ചത് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി; ഫീസ് വർദ്ധന അപര്യാപ്തമെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ; ഇനി പ്രതീക്ഷ സുപ്രീംകോടതിയുടെ വിധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസിൽ അമ്പതിനായിരം രൂപയുടെ വർദ്ധനവ്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതിയാണ് ഫീസ് കൂട്ടി നിശ്ചയിച്ചത്. മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലും കൂടിയിട്ടുണ്ട്. എന്നാൽ ഈ ഫീസ് വർധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട്. മാനേജ്മെന്റ് ആവശ്യപ്പെട്ട ഫീസ് നിർദ്ദേശം കമ്മീഷൻ തള്ളി. ഈ ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ വ്യക്തമാക്കി.

5.85 ലക്ഷം രൂപ മുതൽ 7.19 ലക്ഷം രൂപ വരെയാണ് ഫീസ്. 85% സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യം. 15% എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‌മെന്റുകളുടെ വാഗ്ദാനം.

സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകളുടെ എതിർപ്പ് അവഗണിച്ച് എംബിബിഎസ് പ്രവേശനം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിട്ടത്. ഫീസ് നിർണയ സമിതി പിന്നീട് നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന് വിദ്യാർത്ഥികളിൽ നിന്ന് എഴുതി വാങ്ങി പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടൻ തന്നെ മെഡിക്കൽ മാനേജ്‌മെന്റുകൾ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ഹൈക്കോടതി സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച ഫീസ് ഘടന റദ്ദാക്കിയത്.

പിന്നീട് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കടുത്ത നിലപാടിൽ നിന്ന് മാനേജ്‌മെന്റുകൾ പിറകോട്ട് പോയി. തൽക്കാലം പ്രവേശന നടപടികളുമായി സഹകരിക്കുമെന്നും ഫീസ് നിർണയ സമിതി ഫീസ് തീരുമാനിക്കുന്നത് വരെ കോടതിയെ സമീപിക്കില്ലെന്നും മാനേജ്‌മെന്റുകൾ വ്യക്തമാക്കിയിരുന്നു.

ഫീസ് നിർണയ സമിതി ഇപ്പോൾ തീരുമാനിച്ച ഫീസ്, മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടതിലും അഞ്ച് ലക്ഷം രൂപയെങ്കിലും കുറവാണ്. മെഡിക്കൽ ഫീസ് നിർണയം സംബന്ധിച്ചുള്ള കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. കോടതിയിൽനിന്ന് അനുകൂലവിധി ലഭിക്കുമെന്നാണ് മാനേജ്മെന്റുകളുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP