Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് 110 കോടി മൂല്യമുള്ള തുർക്കി കറൻസിയുമായി അഞ്ചുപേർ അറസ്റ്റിൽ; പിടികൂടിയത് തുർക്കിയിൽ നിരോധിച്ച നോട്ട്; പ്രത്യക അന്വേഷണ സംഘത്തിന്റെ അറസ്റ്റ് കറൻസികളുമായി ഗൂഡല്ലൂരിലേക്ക് കടക്കവെ

മലപ്പുറത്ത് 110 കോടി മൂല്യമുള്ള തുർക്കി കറൻസിയുമായി അഞ്ചുപേർ അറസ്റ്റിൽ; പിടികൂടിയത് തുർക്കിയിൽ നിരോധിച്ച നോട്ട്; പ്രത്യക അന്വേഷണ സംഘത്തിന്റെ അറസ്റ്റ് കറൻസികളുമായി ഗൂഡല്ലൂരിലേക്ക് കടക്കവെ

മലപ്പുറം: തുർക്കിയിൽ നിരോധിച്ച കറൻസിയുമായി അഞ്ചുപേർ നിലമ്പൂരിൽ പിടിയിലായി. കറൻസി 110 കോടി ഇന്ത്യൻ രൂപയുടെ മൂല്യമുണ്ടെന്നാണ് വിവരം. എടപ്പാൾ സ്വദേശി അബ്ദുൾ സലാം, ആലപ്പുഴ കായംകുളം സ്വദേശികളായ സന്തോഷ് കുമാർ, ശ്രീജിത്ത് കൃഷ്ണൻ, എറണാകുളം വൈപ്പിൻ സ്വദേശി സലിം, പാലക്കാട് മുണ്ടൂർ സ്വദേശി ജംഷീർ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

വിദേശ കറൻസികളുമായി ഗൂഡല്ലൂരിലേക്ക് കടക്കുന്ന സമയത്താണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റു ചെയ്തത്. കറൻസികൾ തുടർച്ചയായ സീരിയൽ നമ്പറിലുള്ളതാണ്. അഞ്ചുലക്ഷന്റെ മുഖവിലയുള്ള 198 തുർക്കി കറൻസിയായ ലിറയാണ് പിടിച്ചെടുത്തത്. അഞ്ചംഗസംഘം കറൻസിയുമായി സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇത്തരം വിദേശ കറൻസികളുടെ വിനിമയവും വിതരണവും സംസ്ഥാനത്തിനകത്തും പുറത്തും വൻതോതിൽ നടക്കുന്നതായി പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP