Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സെക്യൂരിറ്റി ജോലി നോക്കവേ യുവതി ചെകിട്ടത്തടിച്ച എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദുബായിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി; തഴക്കര സ്വദേശി റിങ്കുവിന് ദുബായിലെ അമേരിക്കൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ബൈജു ചാലിൽ

സെക്യൂരിറ്റി ജോലി നോക്കവേ യുവതി ചെകിട്ടത്തടിച്ച എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദുബായിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി; തഴക്കര സ്വദേശി റിങ്കുവിന് ദുബായിലെ അമേരിക്കൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ബൈജു ചാലിൽ

മറുനാടൻ മലയാളി ബ്യൂറോ

പെണ്ണഹങ്കാരത്തിന് മുന്നിൽ പകച്ചു നിൽക്കേണ്ടി വന്ന റിങ്കുവിനെ ഹൃദയത്തോട് ചേർത്തു നിർത്തുകയാണ് മലയാളികൾ. സെക്യൂരിറ്റി ജോലി ചെയ്യവേ യുവതി ചെകിട്ടത്തടിച്ച സംഭവം പുറംലോകം അറിഞ്ഞതോടെ റിങ്കുവിന് തുണയായും പിന്തുണ അറിയിച്ചും പലരുമെത്തി. ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി കൂടിയായ ഈ യുവാവിന് പിന്തുണയുമായി സഹജീവികളുടെ കൂട്ടമാണ് എത്തിയത്. യുവതിയുടെ അഹന്തയെ പ്രതിരോധിക്കുകയോ തിരിച്ചടിക്കുകയോ ചെയ്യാതിരുന്ന ഈ സാധു യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പലരുമെത്തിയിരുന്നു. ഇപ്പോഴിതാ ദുബായിൽ മികച്ച ശമ്പളവും മെച്ചപ്പെട്ട ജോലിയും വാഗ്ദാനവും ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ദുബായിലെ അമേരിക്കൻ കമ്പനിയിൽ ഉദ്യോഗസ്ഥനായ കോഴിക്കോട് പന്തീരീങ്കാവ് സ്വദേശി ബൈജു ചാലിൽ.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ടെക്‌നിക്കൽ സർവീസ്(ജെടിഎസ്) എന്ന എൻജിനീയറിങ് സ്ഥാപനത്തിന്റെ ടെക്‌നിക്കൽ വിഭാഗത്തിന്റെ മാനേജിങ് പാർട്ണർ കൂടിയായ ബൈജുവാണ് ഇതേ കമ്പനിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ എൽഇഡി ഇൻസ്റ്റലേഷൻ ഉൾപ്പെടെ നിർവഹിച്ച കമ്പനിയാണിത്. നിലവിൽ ദുബായിയുടെ മറ്റൊരു ആകർഷണമാകാൻ പോകുന്ന മ്യൂസിയം ഓഫ് ഫ്യൂചർ ഒട്ടേറെ വൻ പദ്ധതികൾക്ക് പിന്നിൽ കമ്പനി പ്രവർത്തിക്കുന്നു. ഒരു എൻജിനീയറിങ് വിദ്യാർത്ഥി കൂടിയായതിനാലാണ് റിങ്കുവിനെ ക്ഷണിക്കുന്നതെന്നും താൽപര്യമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടാമെന്നും ബൈജു പറയുന്നു. ബന്ധപ്പെടേണ്ട നമ്പർ: +971 50 215 2076.

മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനായ റിങ്കു സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസമാണ് കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യ എന്ന യുവതി അകാരണമായി കരണത്തടിച്ചത്. കാർ പാർക്കിങ് ഏരിയയിൽ യുവതി വച്ച സ്‌കൂട്ടർ ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം നീക്കിവച്ചതിൽ അരിശംപൂണ്ട ആര്യ ആളുകൾ നോക്കിനിൽക്കെ റിങ്കുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP