Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കാസർകോട് ജില്ലയിൽ എസ്‌പി പ്രഖ്യാപിച്ചിരുന്ന ഒമ്പത് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കും; പിൻവലിച്ചത് മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധികളിലെ നിരോധനാജ്ഞ

കാസർകോട് ജില്ലയിൽ എസ്‌പി പ്രഖ്യാപിച്ചിരുന്ന ഒമ്പത് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കും; പിൻവലിച്ചത് മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധികളിലെ നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: അയോധ്യ കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധിയുടെ പശ്ചാത്തലത്തിൽ കാസർകോട് എസ്‌പി പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് രാത്രി അവസാനിക്കും. കാസർകോട്ടെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് അർധരാത്രി വരെ മാത്രമേ നിരോധനാജ്ഞയ്ക്ക് കാലാവധി ഉണ്ടാകൂ. ഈ മാസം 14-ാം തീയതി വരെ നിരോധനാജ്ഞ നിലനിൽക്കും എന്നായിരുന്നു എസ്‌പിയുടെ അറിയിപ്പ്. മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധികളിലെ നിരോധനാജ്ഞയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ നേരത്തെ നവംബർ എട്ടിന് പ്രഖ്യാപിച്ച നിരോധനാജ്ഞ, ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു നവംബർ പത്തിന് രാത്രി 12 മണിക്ക് പിൻവലിച്ചിരുന്നു. എന്നാൽ എട്ട് മണിക്കൂറിന് ശേഷം നവംബർ 11 ന് രാവിലെ എട്ട് മണിയോടെ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലയിൽ എസ്‌പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരള പൊലീസ് ആക്ട് അനുസരിച്ചായിരുന്നു കാസർഗോഡ് എസ്‌പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കളക്ടർ അഞ്ച് സ്റ്റേഷനുകളുടെ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ എസ്‌പി ഒൻപത് സ്റ്റേഷനുകളുടെ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP