Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം കഴിവില്ലാത്തവരെന്നും ദിശാബോധമില്ലാത്തവരെന്നും ആക്ഷേപിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഫയൽ കുറുപ്പെഴുതി സ്വയം അപഹാസ്യനായി; പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് സെക്രട്ടേറിയേറ്റിനുള്ളിൽ ഓഫീസ് അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത് ജീവനക്കാരും; ഈ അധിക്ഷേപം കണ്ടില്ലന്ന് വയ്ക്കാനാവില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം കഴിവില്ലാത്തവരെന്നും ദിശാബോധമില്ലാത്തവരെന്നും ആക്ഷേപിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഫയൽ കുറുപ്പെഴുതി സ്വയം അപഹാസ്യനായി; പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് സെക്രട്ടേറിയേറ്റിനുള്ളിൽ ഓഫീസ് അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത് ജീവനക്കാരും; ഈ അധിക്ഷേപം കണ്ടില്ലന്ന് വയ്ക്കാനാവില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇ - മൊബിലിറ്റി പദ്ധതിയുടെ പേരിൽ അമേരിക്കൻ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് സെക്രട്ടേറിയേറ്റിനുള്ളിൽ ഓഫീസ് അനുവദിക്കുന്നത് വിവാദത്തിൽ. കമ്പനിയുടെ നാല് കമ്പനി ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിക്ക് നൽകുന്നതിനും അധികം ശമ്പളവും നൽകുന്നതിന് സർക്കാർ ഒത്താശയോടെ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം കഴിവില്ലാത്തവരെന്നും ദിശാബോധമില്ലാത്തവരെന്നും ആക്ഷേപിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഫയൽ കുറുപ്പെഴുതി സ്വയം അപഹാസ്യനായിരിക്കുന്നു.

സെക്രട്ടേറിയറ്റ് വിദേശ കമ്പനിക്ക് കുടിയേറാനുള്ള ഇടമായി മാറ്റുന്നതിനും സെക്രട്ടേറിയേറ്റിൽ ഇ- മൊബിലിറ്റിയുടെ പേരിൽ വിദേശ കമ്പനികളെ കുടിയിരുത്താനും കമ്പനി ഉദ്യോഗസ്ഥരെ കെട്ടിയിറക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരെയും സെക്രട്ടേറിയേറ്റ് ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിച്ച പൊതുഭരണ & ട്രാൻസ്‌പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി യുടെ വകയില്ലാത്ത ആക്ഷേപത്തിൽ ശക്തമായി പ്രതിഷേധിച്ച് കൊണ്ടും സെക്രട്ടേറിയറ്റിൽ കരിദിനമായി ആചരിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ.

സെക്രട്ടേറിയറ്റ് നടയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും യോഗവും സംഘടിപ്പിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP