Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് അന്വേഷണ സംഘം; സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ തീപ്പിടിത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് വൈകും; കാത്തിരിക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്ക്; അസ്വാഭാവികത കാണാതെ പൊലീസും

അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് അന്വേഷണ സംഘം; സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ തീപ്പിടിത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് വൈകും; കാത്തിരിക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്ക്; അസ്വാഭാവികത കാണാതെ പൊലീസും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ തീപ്പിടിത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് വൈകും. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം ലഭിക്കാത്തതാണ് ഇതിന് കാരണം. എന്നാൽ തീപ്പിടിത്തത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ തീപ്പിടിത്തം സംബന്ധിച്ച അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും വൈകും. ഫോറൻസിക് പരിശോധനാഫലവും കെമിക്കൽ പരിശോധനാഫലവും ലഭിക്കാത്തതിനാലാണ് അന്വേഷണ റിപ്പോർട്ട് വൈകുന്നത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണത്തിൽ അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ മൊഴികളിൽ വൈരുധ്യവുമില്ല. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം കണ്ടെത്തിയ കാരണങ്ങളാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ പരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമേ ഇപ്പോഴത്തെ നിഗമനം ഉറപ്പിക്കുവാൻ സാധിക്കുകയുള്ളൂ.

അതേസമയം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് തലത്തിലുള്ള അന്വേഷണങ്ങളാണ് സർക്കാർ നിശ്ചയിച്ചത്. ചീഫ് സെക്രട്ടറി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. അട്ടിമറി സാധ്യതകൾ തള്ളുന്നതായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP