Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെക്കൻഡ് ഷോ നിർത്തിവെച്ചു; തിയറ്ററുകളിലെ പ്രദർശനം ഒമ്പതിന് തന്നെ അവസാനിക്കാൻ തീരുമാനം; സർക്കാർ തീരുമാനത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്ന് ഫിയോക്

സെക്കൻഡ് ഷോ നിർത്തിവെച്ചു; തിയറ്ററുകളിലെ പ്രദർശനം ഒമ്പതിന് തന്നെ അവസാനിക്കാൻ തീരുമാനം; സർക്കാർ തീരുമാനത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്ന് ഫിയോക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ ശാലകളിലെ പ്രദർശനം രാത്രി ഒമ്പത് മണിക്കുതന്നെ അവസാനിപ്പിക്കാൻ തിയേറ്ററുകൾക്ക് നിർദ്ദേശം നൽകിയതായി പ്രദർശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക്. ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശത്തോട് പൂർണമായി സഹകരിക്കും. പ്രദർശനം രാവിലെ ഒമ്പതിന് ആരംഭിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രാജ്യത്താകെ കോവിഡ് കണക്കുകൾ ക്രമതീതമായി ഉയരുകയാണ്. കടുത്ത നിയന്ത്രണങ്ങളോടെ കോവിഡ് വ്യാപന തോത് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

തിയറ്ററുകളിൽ നേരത്തെ സെക്കൻഡ് ഷോ ഇല്ലാതെ തുറക്കാൻ അനുമതി നൽകിയെങ്കിലും പ്രതീഷേധമുയർന്നിരുന്നു. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.

സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരുന്നു. ഒടുവിൽ ചർച്ചകളെ തുടർന്ന് സെക്കൻഡ് ഷോ അനുവദിക്കുകയായിരുന്നു. രാജ്യത്ത് ആകെ കോവിഡ് കണക്കുകൾ ക്രമീതമായ ഉയരുകയാണ്. തുടർന്നാണ് ഇപോൾ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP