Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഭ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെ; സത്യാവസ്ഥ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തണം; 'രണ്ടാം കൂനൻ കുരിശ് സത്യം' ഒക്ടോബർ ആറിന് കോതമംഗലത്തെന്ന് മാർതോമ ചെറിയ പള്ളി ഭരണസമിതി; ഒരുലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുക്കുമെന്നും യാക്കോബായ വിഭാഗം

സഭ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെ; സത്യാവസ്ഥ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തണം; 'രണ്ടാം കൂനൻ കുരിശ് സത്യം' ഒക്ടോബർ ആറിന് കോതമംഗലത്തെന്ന് മാർതോമ ചെറിയ പള്ളി ഭരണസമിതി; ഒരുലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുക്കുമെന്നും യാക്കോബായ വിഭാഗം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: രണ്ടാം കൂനംകുരിശ് സത്യം ഒക്ടോബർ 6ന് കോതമംഗലത്ത് നടക്കുമെന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി ഭരണ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഭ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണെന്നും എതിർവിഭാഗത്തിൽ നിന്നും ശത്രുതാപരമായ നീങ്ങൾ രൂക്ഷമാണെന്നും ഈ സാഹചര്യത്തിൽ സത്യാവസ്ഥ പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു സമരപരിപാടി സംഘടിപ്പിക്കുന്നതെന്നും വികാരി ഫാ.ജോസ് പരത്തു വയലിൽ വ്യക്തമാക്കി.

പരിപാടിയിൽ ഒരു ലക്ഷത്തിൽപ്പരം വിശ്വസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷി്ക്കുന്നതെന്നും ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായും സഭയിലെ മെത്രാപ്പൊലീത്തമാരും കോർ എപ്പിസ്‌കോപ്പമാരും വൈദികരും മലങ്കര സഭയിലെ വിവിധ പള്ളികളിൽ നിന്നുള്ള വിശ്വാസികളും അണിനിരക്കുമെന്ന് വികാരി അറിയിച്ചു.

സഭ ഏറെ കഷ്ടതകൾ സഹിച്ചിരുന്ന അവസരത്തിൽ രക്ഷിക്കാനെത്തിയ മെത്രപ്പൊലീത്തയെ സഭാ വിരോധികൾ കല്ലുകെട്ടി കടലിൽ താഴ്‌ത്തിയ സംഭവം നടന്നിരുന്നു. അന്ന് മലങ്കര സഭാ വിശ്വാസികൾ മട്ടാഞ്ചേരിയിലെ കുനം കുരിശിൽ വടം കെട്ടി അണി നിരന്ന് വിശ്വാസം സംരക്ഷിക്കാൻ രംഗത്തിറങ്ങിയിരുന്നു. ഏറെക്കുറെ ഇതിന് സമാനമായ സ്ഥിതിവിശേഷമാണ് സഭ ഇപ്പോൾ നേരിടുന്നത്.

സഭയ്ക്ക് വേണ്ടി ഏറെ കഷ്ടതകൾ സഹിച്ച യൽദോ മാർ ബസേലിയോസ് ബാബായുടെ കബർ ഈ പള്ളിയിലുണ്ട്. ഇത് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. ഈ കബർ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. മലങ്കര സഭയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ സത്യാഗ്രഹത്തിൽ പങ്കെടുക്കുമെന്നും ആലുവ - മുന്നാർ റോഡിൽ ഇരുപുറത്തേയ്ക്കുമാണ് സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവർ കണ്ണികളാവുകയെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ആദ്യം സത്യാഗ്രഹത്തിൽ കണ്ണിയാവുക ശ്രേഷഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയായിരിക്കുമെന്നും തുടർന്ന് മെത്രപ്പൊലീത്തമാരും കോർ എപ്പിസ്‌കോപ്പമാരും വൈദികരും കണ്ണികളാവുമെന്നും പിന്നാലെ പള്ളിക്കു മുന്നിലെ കൽക്കുരിശിൽ കെട്ടിയ വടത്തിൽ പിടിച്ചുകൊണ്ട് വിശ്വാസികളും സമരത്തിൽ പങ്കാളികളാവുമെന്നും പള്ളിക്കമ്മറ്റിയംഗങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP