Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനാപകടത്തിൽ മരിച്ച ഭാര്യയെത്തേടി ഭർത്താവ് അലഞ്ഞത് മുന്നൂറിലേറെ കിലോമീറ്റർ; ഭാര്യയുടെ വിയോഗം മനോനില തെറ്റിച്ച മധ്യവയസ്‌കന്റെ ഓർമ്മശക്തിയും നഷ്ടപ്പെട്ടു; ആകെ ഓർമ്മയുള്ളത് ഭാര്യയുടെ നമ്പർ മാത്രം; വിനയരാജിനെ ബന്ധുക്കൾ കണ്ടെത്തുന്നത് കുംഭകോണത്ത് സഹധർമ്മിണിക്കായി അലയുമ്പോൾ

വാഹനാപകടത്തിൽ മരിച്ച ഭാര്യയെത്തേടി ഭർത്താവ് അലഞ്ഞത് മുന്നൂറിലേറെ കിലോമീറ്റർ; ഭാര്യയുടെ വിയോഗം മനോനില തെറ്റിച്ച മധ്യവയസ്‌കന്റെ ഓർമ്മശക്തിയും നഷ്ടപ്പെട്ടു; ആകെ ഓർമ്മയുള്ളത് ഭാര്യയുടെ നമ്പർ മാത്രം; വിനയരാജിനെ ബന്ധുക്കൾ കണ്ടെത്തുന്നത് കുംഭകോണത്ത് സഹധർമ്മിണിക്കായി അലയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മയ്യഴി: വാഹനാപകടത്തിൽ മരിച്ച ഭാര്യയെത്തേടി ഭർത്താവ് അലഞ്ഞത് മുന്നൂറിലേറെ കിലോമീറ്റർ. ഒടുവിൽ മനോനിലതെറ്റിയ ആളെ കണ്ടെത്തിയത് കുംഭകോണത്ത് നിന്ന്. ഭാര്യ ശാന്തിയെത്തേടി വീടുവിട്ടിറങ്ങിയ ന്യൂമാഹി പെരിങ്ങാടിയിലെ മായക്കാവിൽ വിനയരാജിനെ(55)യാണ് തമിഴ്‌നാട്ടിലെ കുംഭകോണത്ത് കണ്ടെത്തിയത്.

മാർച്ച് മൂന്നിന് രാത്രി കോയമ്പത്തൂരിലുണ്ടായ കാറപകടത്തിലാണ് വിനയരാജിന്റെ ഭാര്യ ശാന്തി(44) മരിച്ചത്. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വിനയരാജ് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. ഭാര്യ മരിച്ച വിവരമറിഞ്ഞതോടെ മനോനില തകരാറിലായ ഇദ്ദേഹത്തിന്റെ ഓർമശക്തിക്കും തകരാർ സംഭവിച്ചു. ഭാര്യയെ അന്വേഷിച്ചാണ് ഇദ്ദേഹം വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

ജൂൺ ഏഴിനാണ് കോയമ്പത്തൂരിലെ വീട്ടിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. കോയമ്പത്തൂർ കോവൈപുത്തൂരിലെ താമസസ്ഥലത്തുനിന്നു മുന്നൂറിലേറെ കിലോമീറ്റർ ദൂരെയാണ് കുംഭകോണം. വീടുവിട്ടിറങ്ങുമ്പോൾ ഇദ്ദേഹത്തിന്റെ കൈയിൽ മൊബൈൽ ഫോണോ പണമോ ഉണ്ടായിരുന്നില്ല.

മറക്കാതെ നെഞ്ചോട് ചേർത്തു ഭാര്യയുടെ നമ്പർ

കുംഭകോണത്തെത്തിയ വിനയരാജ് ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുമായി സംസാരിക്കാനിടയായതാണ് വഴിത്തിരിവായത്. തന്റെ ഭാര്യയെ കാണാനില്ലെന്നും അന്വേഷിച്ചിറങ്ങിയതാണെന്നുമാണ് പറഞ്ഞത്. ഓർമശക്തിക്ക് കുഴപ്പമുണ്ടായിരുന്നെങ്കിലും ഭാര്യയുടെ ഫോൺ നമ്പർ ഇദ്ദേഹത്തിന് മനഃപാഠമായിരുന്നു. മറക്കാതെ ഓർമ്മയുണ്ടായിരുന്നത് ആകെ അതുമാത്രമായിരുന്നു.

ആംബുലൻസ് ഡ്രൈവറുടെ മൊബൈൽ ഫോണിൽനിന്നു ഭാര്യയുടെ ഫോണിലേക്കു വിളിച്ചതാണ് വിനയരാജിനെ കണ്ടെത്താൻ ബന്ധുക്കളെ സഹായിച്ചത്. ശനിയാഴ്ച രാത്രിതന്നെ ബന്ധുക്കൾ പൊലീസുമായി കുംഭകോണത്തെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂരിലെ വീട്ടിൽ തിരിച്ചെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP