Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്താൻ പരിശോധന കടലിലേക്ക് നീട്ടുന്നു; നീക്കം പ്രളയജലത്തിൽ ഒഴികിയേക്കാം എന്ന നിഗമനത്തിൽ; തിരച്ചിലിന് മത്സ്യ തൊഴിലാളികളുടെ സഹായവും തേടും

മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്താൻ പരിശോധന കടലിലേക്ക് നീട്ടുന്നു; നീക്കം പ്രളയജലത്തിൽ ഒഴികിയേക്കാം എന്ന നിഗമനത്തിൽ; തിരച്ചിലിന് മത്സ്യ തൊഴിലാളികളുടെ സഹായവും തേടും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം:ആനക്കയം പാലത്തിൽനിന്നു കടലുണ്ടിപ്പുഴയിലേക്കു വലിച്ചെറിഞ്ഞ ഒൻപതു വയസുകാരനെ കണ്ടെത്താൻ ക്യാമറയുടെ സഹായത്തോടെ തിരച്ചിൽ ആരംഭിക്കും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ കൂടി തിരച്ചിൽ നടത്താനാണു തീരുമാനം. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. മുഹമ്മദ് ഷഹീനെ കാണാതായ സംഭവത്തിൽ പിതൃ സഹോദരൻ എടയാറ്റൂർ മക്കരത്തൊടി മുഹമ്മദ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

കുട്ടിയെ ആനക്കയം പാലത്തിൽനിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന മൊഴി ലഭിച്ചയുടനെ പാലത്തിന്റെ പരിസരങ്ങളിലെല്ലാം തിരച്ചിൽ ആരംഭിച്ചതാണ്. ഒഴുക്കും വെള്ളവും കൂടുതലായതുകൊണ്ടു മുങ്ങൽ വിദഗ്ദ്ധർക്കു പോലും പുഴയിൽ ഇറങ്ങി തിരയാനായിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളത്തിൽ ഇറക്കുന്ന ക്യാമറകളുടെ സഹായത്തോടെ ചിത്രങ്ങൾ പകർത്തി പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വെള്ളത്തിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങളിലും ക്യാമറ ഉപയോഗിച്ചു പരിശോധന നടത്താനാകും. തടയണകളുടെ സംശയമുള്ള ഭാഗങ്ങളിലും കുത്തൊഴുക്കുള്ള സ്ഥലങ്ങളിലുമാണ് ആദ്യം പരിശോധന നടത്തുക.

വെള്ളപ്പൊക്കമുണ്ടായപ്പോൾ പുഴയിൽനിന്നു വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം ഇതിനകം തിരച്ചിൽ നടത്തിയിട്ടുണ്ട്. പൊലീസും ഫയർഫോഴ്‌സും ട്രോമ കെയർ വൊളന്റിയർമാരും നാട്ടുകാരുമെല്ലാം ചേർന്നാണു തിരച്ചിൽ. മൽസ്യത്തൊഴിലാളികളോടു കൂടി തിരച്ചിലിൽ സഹായിക്കണമെന്നു പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വർണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലിൽ പാർപ്പിച്ച് സ്വർണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളിൽ കറങ്ങി. സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത പ്രചരിച്ചത് പ്രതിയെ അസ്വസ്ഥനാക്കി. സ്‌കൂൾ യൂണിഫോം മാറ്റി പകരം പുതിയ ഷർട്ട് വാങ്ങി നൽകി. പൊലീസ് പിടിയിലാകുമെന്ന സംശയം ബലപ്പെട്ടതോടെ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഈ മാസം 13ന് രാത്രി ഒൻപതരക്കാണ് കുട്ടിയെ ബൈക്കിൽ എത്തിച്ച പ്രതി ആനക്കയം പാലത്തിന്റെ മധ്യഭാഗത്തു നിന്ന് പുഴയിലേക്കെറിഞ്ഞത്. ബൈക്കിൽ കയറ്റുകയാണന്ന് ഭാവിച്ച് കുട്ടിയെ പൊക്കിയെടുത്ത് എറിയുകയായിരുന്നു. കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് പ്രതി നോക്കി നിന്നു. മരിച്ചൂവെന്ന് ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP