Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടൽഭിത്തി നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കടലിൽ ഇറങ്ങി വീട്ടമ്മമാരുടെ വേറിട്ട പ്രതിഷേധം; നിരാഹാര സമരം 333 ദിവസം പൂർത്തിയാകുന്നതിന്റെ ഭാഗമായി കടൽ സമാധി സമരം നടത്തിയത് ചെല്ലാനത്തെ 33 സ്ത്രീകൾ; തിരയിലുള്ള പ്രതിഷേധം തടയുന്നതിൽ വലഞ്ഞ് പൊലീസും  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തീരസംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് കടൽ സമാധി സമരം. ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ ഗൊണ്ടുപറമ്പ് കടൽത്തീരത്ത് 33 സ്ത്രീകളാണ് സമരം നടത്തിയത്. യുദ്ധകാലാടിസ്ഥാനത്തിൽ കടൽഭിത്തി നിർമ്മിക്കുക, പുനരധിവാസത്തിനു പകരം തീരസംരക്ഷണത്തിന് ഊന്നൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നിരാഹാര സമരം 333 ദിവസം പൂർത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടൽ സമാധി സമരം അരങ്ങേറിയത്.

സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗൊണ്ടുപറമ്പ് കടൽത്തീരത്ത് പൊലീസും ഫയർഫോഴ്‌സും ഉൾപ്പെടെയുള്ള സന്നാഹങ്ങൾ എത്തിയിരുന്നു. തീരദേശത്തെ ഇടവകകളിൽനിന്നുള്ള വൈദികരും സമരത്തിന് എത്തിയിരുന്നു. നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും കടലിൽ ഇറങ്ങിനിന്ന് സമരത്തിന് പിന്തുണ നൽകി.

'പുലിമുട്ടും കടൽഭിത്തിയും നിർമ്മിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ജനിച്ചുവളർന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശമാണ് ചോദിക്കുന്നത്. ഇനിയും അധികാരികൾ അത് കേൾക്കാൻ തയ്യാറായില്ലെങ്കിൽ സമരത്തിന്റെ രൂപവും ഭാവവും മാറും. ഞങ്ങളുടെ മക്കൾക്കെങ്കിലും ഇവിടെ സമാധാനമായി ജീവിക്കാനാകണം' -സമര സമിതി ഭാരവഹികളിൽ ഒരാളായ ഇസ്‌മേരിയ ഷീജ പ്രതികരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP