Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആർത്തലയ്ക്കുന്ന തിരമാലകളെയും ഭയക്കാതെ തീരദേശത്തിന്റെ പ്രതിഷേധം; ചെല്ലാനത്ത് കടൽ സമാധി സമരം നടത്തി 33 വനിതകൾ

ആർത്തലയ്ക്കുന്ന തിരമാലകളെയും ഭയക്കാതെ തീരദേശത്തിന്റെ പ്രതിഷേധം; ചെല്ലാനത്ത് കടൽ സമാധി സമരം നടത്തി 33 വനിതകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രൂക്ഷമായ കടലാക്രമണം നേരിടുന്ന ജനങ്ങൾ അധികാരികളുടെ അവ​ഗണനയിൽ പ്രതിഷേധിച്ച് ഒടുവിൽ കടലിലിറങ്ങി. കൊച്ചി ചെല്ലാനത്ത് സ്ത്രീകളുടെ നേതൃത്വത്തിലാണ് കടൽ സമാധി സമരം നടന്നത്. തീരസംരക്ഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. യുദ്ധകാലാടിസ്ഥാനത്തിൽ കടൽഭിത്തി നിർമ്മിക്കുക, പുനരധിവാസത്തിനു പകരം തീരസംരക്ഷണത്തിന് ഊന്നൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നിരാഹാര സമരം 333 ദിവസം പൂർത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടൽ സമാധി സമരം അരങ്ങേറിയത്.

ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ ഗൊണ്ടുപറമ്പ് കടൽത്തീരത്ത് 33 സ്ത്രീകളാണ് സമരം നടത്തിയത്. സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ​ഗൊണ്ടുപറമ്പ് കടൽത്തീരത്ത് പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സന്നാഹങ്ങൾ എത്തിയിരുന്നു. തീരദേശത്തെ ഇടവകകളിൽനിന്നുള്ള ​വൈദികരും സമരത്തിന് എത്തിയിരുന്നു. നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും കടലിൽ ഇറങ്ങിനിന്ന് സമരത്തിന് പിന്തുണ നൽകി.

തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് മാസങ്ങൾക്ക് മുൻപ് ചെല്ലാനം ജനത അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സമരത്തിന്റെ സമരം 333 ആം ദിവസത്തിലേക്ക് കടന്നപ്പോൾ 33 സ്ത്രീകൾ കടലിൽ ഇറങ്ങി ആർത്തലച്ചെത്തുന്ന തിരമാലകളെ പോലും വകവെക്കാതെ വേറിട്ട പ്രതിഷേധം കാഴ്ച വച്ചത്. തീരദേശത്ത് കടൽഭിത്തിയും, പുലിമുട്ടും യഥാർത്ഥ്യമാകാതെ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് ചെല്ലാനം ജനകീയവേദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP