Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെക്കൻ കേരളത്തിൽ കടൽക്ഷോഭം ശക്തമാകുന്നു; ശ്രീലങ്കക്ക് സമീപം നാളെയോടെ ന്യൂനമർദ്ദം രൂപം കൊള്ളും; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ മടങ്ങി വരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; തീരദേശത്ത് നിരീക്ഷണം ശക്തമാക്കി പൊലീസ്

തെക്കൻ കേരളത്തിൽ കടൽക്ഷോഭം ശക്തമാകുന്നു; ശ്രീലങ്കക്ക് സമീപം നാളെയോടെ ന്യൂനമർദ്ദം രൂപം കൊള്ളും; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ മടങ്ങി വരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; തീരദേശത്ത് നിരീക്ഷണം ശക്തമാക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശ്രീലങ്കക്ക് സമീപം നാളയോടെ ന്യൂനമർദ്ദമേഖല രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇത് ശക്തി പ്രാപിച്ച് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കന്യാകുമാരി തീരത്തും തമിഴ്‌നാടിന്റെ കിഴക്കൻ തീരത്തും മണിക്കൂറിൽ 90 കിലോമീറ്റർവരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ ഞായറാഴ്ചവരെ കടലിൽ പോകരുതെന്നും ഇപ്പോൾകടലിൽ ഉള്ളവർ മടങ്ങിവരണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ കടൽക്ഷോഭത്തിനും, വലിയ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാലാണ് ദുരന്ത നിവാരണ അഥോറിറ്റി തീരദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയത്.

അതേസമയം, തെക്കൻകേരളത്തിൽ കടൽക്ഷോഭം ശക്തമാകുന്നു. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരത്തു വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള പ്രദേശങ്ങളിൽ പലയിടത്തും ഇന്ന് വൈകീട്ടോടെ ശക്തമായ കടൽക്ഷോഭമുണ്ടായി.ഇരുപതോളം വീടുകളിൽ വെള്ളം കയറി. തീരത്തുണ്ടായിരുന്ന വള്ളങ്ങളിൽ ചിലത് തിരമാലയിൽ പെട്ടു. ശംഖുമുഖത്ത് തിരയടിച്ച് കയറിയതോടെ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വലിയതുറയിലടക്കം തീരദേശത്ത് കർശനമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയതായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP