Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബരി ഭൂമിയിൽ ക്ഷേത്രനിർമ്മാണം; മതേതര കക്ഷികൾ അനീതിക്ക് കൂട്ടുനിന്നു; ബിജെപിക്ക് ബദലായി നെഞ്ചേറ്റിയ കോൺഗ്രസ് അനുദിനം ഹിന്ദുത്വ വത്കരിക്കപ്പെടുമ്പോൾ നിസ്സഹായമായി ഓരം ചേർന്നു നിന്ന ചരിത്രം മാത്രമാണ് മുസ്ലിം ലീഗിന്റെതേ; ലീഗിനെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തി എസ്ഡിപിഐ

ബാബരി ഭൂമിയിൽ ക്ഷേത്രനിർമ്മാണം; മതേതര കക്ഷികൾ അനീതിക്ക് കൂട്ടുനിന്നു; ബിജെപിക്ക് ബദലായി നെഞ്ചേറ്റിയ കോൺഗ്രസ് അനുദിനം ഹിന്ദുത്വ വത്കരിക്കപ്പെടുമ്പോൾ നിസ്സഹായമായി ഓരം ചേർന്നു നിന്ന ചരിത്രം മാത്രമാണ് മുസ്ലിം ലീഗിന്റെതേ; ലീഗിനെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തി എസ്ഡിപിഐ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർക്കപ്പെട്ട അതേസ്ഥലത്ത് ഹിന്ദുത്വവാദികൾ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചപ്പോൾ രാജ്യത്തെ മതേതര കക്ഷികൾ പ്രത്യക്ഷ പ്രസ്താവനയിലൂടെയും മൗനത്തിലൂടെയും ഫാഷിസ്റ്റുകൾക്കു നൽകിയ പിന്തുണ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് എസ്.ഡി.പിഐ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായീൽ.

1989ൽ ഹിന്ദുത്വ വോട്ടുകൾ ലക്ഷ്യമിട്ട് രാജീവ്ഗാന്ധി സർക്കാർ ബാബരി മസ്ജിദിന്റെ വഖഫ് ഭൂമിയിൽ രാമക്ഷേത്ര ശിലാന്യാസത്തിന് അനുമതി നൽകിയിരുന്നു. കോൺഗ്രസ് ഭാരവാഹികളും മുതിർന്ന നേതാക്കളുമായ പ്രിയങ്ക ഗാന്ധി, ദിഗ് വിജയ് സിങ്, കമൽനാഥ് ഉൾപ്പെടെയുള്ളവർ ക്ഷേത്രനിർമ്മാണത്തിന് പിന്തുണയുമായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്നു. അവരോടൊപ്പം അന്നും ഇന്നും മുന്നണി പങ്കിടുന്ന സമുദായ പാർട്ടിയായ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ച് ഒറ്റവരിയിൽ പ്രസ്താവനയിറക്കി വഞ്ചന വീണ്ടും ആവർത്തിക്കുകയായിരുന്നു.

ബാബരി മസ്ജിദ് മറക്കാൻ സമയമായെന്ന് സമുദായത്തോട് വർഷങ്ങൾക്കു മുമ്പേ ഓതികൊടുത്തുകൊണ്ടിരുന്ന എം കെ മുനീർ ഉൾപ്പെടെയുള്ളവർ കോൺഗ്രസിന്റെ ഹിന്ദുത്വ അനുകൂല നിലപാടിനൊപ്പം ചേർന്ന് എങ്ങിനെയെങ്കിലും അധികാരത്തിന്റെ ഉച്ചിഷ്ടം ഭക്ഷിക്കാനുള്ള അവസരം കാത്തുസൂക്ഷിക്കുന്ന തിരക്കിലാണ്. ബിജെപിക്ക് ബദലായി നെഞ്ചേറ്റിയ കോൺഗ്രസ് അനുദിനം ഹിന്ദുത്വവത്കരിക്കപ്പെടുമ്പോൾ നിസ്സഹായമായി ഓരം ചേർന്നു നിന്ന ചരിത്രം മാത്രമാണ് മുസ്ലിം ലീഗിന്റേത്.

ഹിന്ദുത്വ ഫാഷിസത്തിനെതിരേ ന്യൂനപക്ഷ സംരക്ഷണ വായ്ത്താരിയുമായി അവതരിക്കുന്ന സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികളാവട്ടെ സംഘപരിവാരം പ്രതിസ്ഥാനത്താവുമ്പോൾ ഒത്തുതീർപ്പുകൾ മയപ്പെടുന്ന ചരിത്രമാണുള്ളത്. മസ്ജിദ് ഭൂമിയിൽ ക്ഷേത്രത്തിന് പൂജ നടത്തി മതേതരത്വത്തിന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ മതേതര കക്ഷികൾ മൗനംസമ്മതമെന്ന രീതിയിൽ ഒരക്ഷരം ഉരിയാടിയിട്ടില്ല. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ഓരോന്നായി ഹിന്ദുത്വവാദികൾ തകർത്തെറിയുമ്പോൾ ആർജ്ജവത്തോടെ അതിനെതിരേ രംഗത്തുവരേണ്ട മതേതര കക്ഷികളുടെ മൗനവും പിന്തുണയും ഫാഷിസത്തേക്കാൾ ഭീകരമാണന്ന് ജനാധിപത്യസമൂഹം തിരിച്ചറിയണമെന്നും അജ്മൽ ഇസ്മായീൽ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP