Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയുടെ മറവിൽ ഡൽഹിയിൽ പൗരത്വ സമര നായകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി; ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് നാളെ പ്രതിഷേധ തെരുവ് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ

കൊറോണയുടെ മറവിൽ ഡൽഹിയിൽ പൗരത്വ സമര നായകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി; ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് നാളെ പ്രതിഷേധ തെരുവ് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സി എ എ വിരുദ്ധ സമരത്തിനു നേതൃത്വം നൽകിയ വിദ്യാർത്ഥിനേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പ്രതികാര നടപടിയെന്നോണം ഡൽഹി കലാപത്തിൽ ബന്ധമാരോപിച്ചു യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിക്കെതിരെ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മണ്ഡലം കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ തെരുവ് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പത്രപ്രസ്താവനയിൽ വ്യക്തമാക്കി.

ലോകം മുഴുവൻ കൊറോണ ഭീതിയിൽ വിറങ്കലിച്ചു നിൽക്കുമ്പോഴും ബിജെപിയും കേന്ദ്ര സർക്കാറും സി എ എ സമര നേതാക്കളായ മുസ്ലിംകളെ മാത്രം തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്തു പ്രതികാരം തീർക്കുകയാണ്.രാജ്യത്തുകൊറോണ മരണ നിരക്ക് ആയിരത്തിനു മുകളിൽ ഉയരുമ്പോളും കേന്ദ്ര സർക്കാർ ശ്രദ്ധ കൊടുക്കുന്നത് മുസ്ലിം വിരുദ്ധ അജണ്ടകൾക്കാണ്.

നിരപരാധിയായ ജാമിയ മില്ലിയ കോർഡിനേഷൻ കമ്മിറ്റി മീഡിയ കൺവീനർ സഫൂറ സർഗാറെ അവർ ഗർഭിണിയായിട്ടു കൂടി അറസ്റ്റ് ചെയ്തു ജയിലിലാക്കിയത് അതിക്രൂരമാണ്. ലോക്ക് ഡൗൺ മറവിൽ രാജ്യത്ത് ഉയർന്നു വന്ന സമര പ്രവാഹങ്ങളെ അറസ്റ്റ് കൊണ്ട് കുഴിച്ചു മൂടാമെന്ന സംഘ പരിവാർ പദ്ധതി മൗഢ്യമാണ്.രാജ്യത്തിന്റെ സാമൂഹിക സുരക്ഷ പരിഗണിച്ചു സമരക്കാർ താത്കാലികമായി നിർത്തിവെച്ച സമരങ്ങൾ വർദ്ധിത വീര്യത്തോടെ രാജ്യത്തു ഉയർന്നു വരിക തന്നെ ചെയ്യും. സമരത്തിന് മുന്നിൽ നിന്നവരെ അറസ്റ്റ് ചെയ്താൽ സി എ എ വിരുദ്ധ സമരങ്ങൾ നിലക്കുമെന്നും എൻ ആർ സി നടപ്പിലാക്കാൻ സാധിക്കുമെന്നുമുള്ള ബിജെപി കണക്ക് കൂട്ടൽ രാജ്യത്തെ മതേതര വിശ്വാസികളുടെ സമരവീര്യത്തെ പറ്റിയുള്ള കേന്ദ്ര സർക്കാരിന്റെ ധാരണക്കുറവു മൂലമാണ്.

പ്രതിഷേധമുയരില്ലെന്ന ധാരണയിൽ, ലോക്ക് ഡൗൺ മറയാക്കി അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി മെയ് 02 - ശനിയാഴ്ച വൈകീട്ട് 4.00 മണിക്ക് മണ്ഡലം കേന്ദ്രങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രതിഷേധത്തെരുവ് തീർക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP