Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ വീണ്ടും കൊലപാതകം; ബിജെപി ഹർത്താൽ ദിനത്തിൽ കുത്തേറ്റു മരിച്ചത് എസ്ഡിപിഐ പ്രവർത്തകൻ; പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ വെട്ടിക്കൊന്നയാളെ പൊലീസ് പിടികൂടി

കണ്ണൂരിൽ വീണ്ടും കൊലപാതകം; ബിജെപി ഹർത്താൽ ദിനത്തിൽ കുത്തേറ്റു മരിച്ചത് എസ്ഡിപിഐ പ്രവർത്തകൻ; പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ വെട്ടിക്കൊന്നയാളെ പൊലീസ് പിടികൂടി

കണ്ണൂർ: ഹർത്താൽ ദിനത്തിൽ കണ്ണൂർ നഗരത്തിൽ കൊലപാതകം. എസ്ഡിപിഐ പ്രവർത്തകനായ അഴീക്കോട് നീർച്ചാൽ സ്വദേശി ഫാറൂഖാ(45)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു കണ്ണൂർ സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റു ചെയ്തു.

ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണു വിവരം. പ്രാദേശികമായ മറ്റു ചില പ്രശ്‌നങ്ങളും ഇതിനു പിന്നിലുണ്ടെന്നു സൂചനയുണ്ട്.

കുത്തേറ്റയുടനെ ഫറൂഖിനെ എ കെ ജി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെയാണ് ഇയാൾക്ക് കുത്തേറ്റത്. കണ്ണൂർ സിറ്റിയിലെ നൗഫൽ എന്നയാളാണ് തന്നെ കുത്തിയതെന്ന് മരണമൊഴിയിൽ ഫറൂഖ് പൊലീസിനോട് വെളിപ്പെടുത്തി. പ്രാദേശികമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണു കൊലയ്ക്കു പിന്നിലെന്നും സൂചനയുണ്ട്. ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കണ്ണൂരിൽ വീണ്ടുമൊരു കൊലപാതകം.

കനത്ത സുരക്ഷയാണു കണ്ണൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ഏഴ് കൊലപാതകങ്ങളാണു കണ്ണൂരിൽ ഉണ്ടായത്. ധർമ്മടം നിയോജകമണ്ഡലത്തിൽ രണ്ടു ദിവസത്തിനിടെയാണ് രണ്ടു കൊലപാതകങ്ങൾ നടന്നത്. 2005 മുതൽ 2016 വരെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയസംഘർഷങ്ങളിൽ 110 പേർ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ കാരണം പഴി കേൾക്കേണ്ടി വന്നതിനിടയിലാണ് കണ്ണൂരിൽ ഇന്ന് എസ്ഡിപിഐ പ്രവർത്തകനും പ്രാദേശിക സംഘർഷത്തെത്തുടർന്ന് കൊല്ലപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP