Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

'ട്രംപ് - മോദി കൂട്ടുകെട്ട് രാജ്യ സുരക്ഷയ്ക്ക് അപകടം: വംശവെറിയനായ ട്രംപ് കത്തട്ടെ, ഡോണാൾഡ് ട്രംപ് ഗോബാക്ക്'; മുദ്രാവാക്ക്യം വിളിച്ചും പ്രകടനം നടത്തിയും എസ്ഡിപിഐ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്രംപ് - മോദി കൂട്ടുകെട്ട് രാജ്യ സുരക്ഷയ്ക്ക് അപകടം എന്ന് കാട്ടി എസ്.ഡി.പി.ഐയുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം മേനകയിൽ ട്രംപിന്റെ കോലം കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. വംശവെറിയനായ ട്രംപ് കത്തട്ടെ എന്ന് മുദ്രാവാക്യം വിളിയോടെയായിരുന്നു കോലത്തിന് തീ കൊളുത്തിയത്. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. എറണാകുളം നോർത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മേനകയിൽ സമാപിക്കുകയായിരുന്നു.

വംശ വെറിയുടെ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ഡോണാൾഡ് ട്രംപ് ഗോബാക്ക് എന്ന സന്ദേശം ഉയർത്തിയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി ഇത്തരം ഒരു പ്രതിഷേധം നടത്തിയത് എന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ പറഞ്ഞു. വംശവെറിയന്മാരായ ട്രംപിന്റെയും മോദിയുടെയും കൂട്ടുകെട്ട് രാജ്യ സുരക്ഷക്ക് അപകടമാണ് എന്നാണ് എസ്.ഡി.പി.ഐ മനസ്സിലാക്കുന്നത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് അമേരിക്ക. ഇറാക്ക്, അഫ്ഗാനിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളെ തകർക്കാൻ ശ്രമിക്കുന്നു.

ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയ്ക്ക് എല്ലാ സഹായവും അമേരിക്ക നൽകുന്നു. അങ്ങനെ ഒരു രാജ്യത്തിന്റെ തലവനായ ട്രംപിനെ ഇന്ത്യ സ്വീകരിച്ചത് വലിയ നാണക്കേട് തന്നെയാണ്. ലോകാടിസ്ഥാനത്തിൽ മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുന്ന ഒരു ഭരണാധികാരിയാണ് ട്രംപ്. അതുപോലെ തന്നെ രാജ്യത്ത് വംശവെറിയുടെ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ആർ.എസ്.എസ്സിന്റെ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി. അതു കൊണ്ടാണ് ഇവർ രണ്ടു പേരും ചേർന്നാൽ രാജ്യ സുരക്ഷക്ക് അപമാനമാണെന്ന് പറയുന്നത് എന്നും അജ്മൽ ഇസ്മായിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP