Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് മലപ്പുറത്തെ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐയുടെ ഓപ്പൺ ഫോറം; ഭേദഗതിയുടെ അടിസ്ഥാനം വംശവെറി; ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന്റെ ആദ്യ പടിയാണ് ഭേദഗതിയെന്നും എസ് ഡി പി ഐ

പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് മലപ്പുറത്തെ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐയുടെ ഓപ്പൺ ഫോറം; ഭേദഗതിയുടെ അടിസ്ഥാനം വംശവെറി; ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന്റെ ആദ്യ പടിയാണ് ഭേദഗതിയെന്നും എസ് ഡി പി ഐ

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് മലപ്പുറത്തെ 100 കേന്ദ്രങ്ങളിൽ എസ്.ഡി.പി.ഐയുടെ ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. വംശവെറിയാണ് ഭേദഗതിയുടെ അടിസ്ഥാനം. ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന്റെ ആദ്യ പടിയാണ് പൗരത്വ നിയമ ഭേദഗതിയെന്നും എസ്.ഡി.പി.ഐ.

രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കാൻ ലക്ഷ്യമിട്ട് ബിജെപി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന എൻ.ആർ.സി, സി.എ.എ സംബന്ധിച്ച് മലപ്പുറം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലാണ് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നതെന്ന് എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 7 ന് വേങ്ങരയിൽ ആദ്യത്തെ ഓപ്പൺ ഫോറം എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം റഹ്മാനി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ നിയമ വിദഗ്ദ്ധരും രാഷ്ട്രീയ, സാമൂഹിക നിരീക്ഷകരും സംബന്ധിക്കും.

പൊതു ജനങ്ങൾക്ക് സംശയ നിവാരണത്തിന് അവസരമുണ്ടാകും. ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന്റെ ആദ്യ പടിയാണ് പൗരത്വ നിയമ ഭേദഗതി. വംശവെറിയാണ് ഭേദഗതിയുടെ അടിസ്ഥാനം. ഭരണഘടന ഉറപ്പാക്കുന്ന തുല്യതയെന്ന മഹത്തായ അടിത്തറയെ തകർത്താണ് നിയമം അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭരണഘടനയെ അസ്ഥിരപ്പെടുത്തി ആർ.എസ്.എസിന്റെ വിചാരധാര നടപ്പാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് രാജ്യത്തെ ജനങ്ങൾ ജാതി, മത ഭേദമെന്യേ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കലായങ്ങളും കമ്പോളങ്ങളും പൊതുനിരത്തുകളും രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധം അലയടിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാനും അടിച്ചമർത്താനുമാണ് ഫാഷിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്.

നുണ പ്രചാരണങ്ങളും ഭീഷണികളും കൊണ്ട് ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെ പോലും സർക്കാരുകൾ തടയുകയാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്ത്ര മന്ത്രിയും ഉൾപ്പെടെയുള്ളവർ നുണപ്രചാരണങ്ങളാണ് നടത്തുന്നത്. അതേസമയം പൊതുസമൂഹത്തിൽ ഈ നിയമം സംബന്ധിച്ച് പരിഭ്രാന്തിയും ആശങ്കയും നാൾക്കുനാൾ വർധിക്കുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും ഐക്യത്തിനും ഭീഷണിയുയർത്തുന്ന എൻ.ആർ.സി. സിഎ.എ സംബന്ധിച്ച് ബോധവൽക്കരിക്കുന്നതിനാണ് ഓപ്പൺ ഫോറങ്ങളും ഗ്രഹ സന്ദർശനങ്ങളും സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ സി പി എ ലത്തീഫ് (എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ്), അഡ്വ.സാദിഖ് നടുത്തൊടി (എസ് ഡി പി ഐ വൈസ് ജില്ലാ പ്രസിഡന്റ്), ടി എം ഷൗക്കത്ത് (എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ) എന്നിവർ പറഞ്ഞു.അതേ സമയം ദേശീയ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ദേശീയ തലത്തിൽ ഉയർന്നുവരുന്ന പ്രതിഷേധ സമരങ്ങളെ ഭരണ സംവിധാനങ്ങളെ മർദ്ദകോപാധിയാക്കിയും നിരോധനം കൊണ്ടും അടിച്ചൊതുക്കാമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നതായി എസ്.ഡി.പി.ഐ വിശദീകരണ യോഗം പ്രഖ്യാപിച്ചു.

വംശവെറിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലപ്പുറത്ത് ബിജെപി നടത്തിയ നുണപ്രചരണങ്ങളുടെ യഥാർത്ഥ വശം തുറന്നു കാണിച്ചു കൊണ്ട് എസ് ഡി പി ഐ മലപ്പുറത്ത് വിശദീകരണ പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്പ്രതിഷേധ പൊതുയോഗം ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി. ഇഖ്റാമുൽ ഹഖ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എ.എ റഹീം, അഡ്വ. സാദിഖ് നടുത്തൊടി, അഡ്വ. കെ.സി. നസീർ, കൃഷ്ണൻ എരഞ്ഞിക്കൽ, കെ.ബാബു മണി, ഷൗക്കത്ത് കരുവാരക്കുണ്ട് എന്നിവർ സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP