Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെയിന്റിങ് സാധനങ്ങൾ വാങ്ങാൻ വന്നയാൾ കടയിൽ കയറിയ തക്കം നോക്കി സ്‌കൂട്ടറുമായി കടന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി കീഴ് വായ്‌പ്പൂർ പൊലീസ്

പെയിന്റിങ് സാധനങ്ങൾ വാങ്ങാൻ വന്നയാൾ കടയിൽ കയറിയ തക്കം നോക്കി സ്‌കൂട്ടറുമായി കടന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി കീഴ് വായ്‌പ്പൂർ പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട : സ്‌കൂട്ടർ മോഷ്ടിച്ചുകടന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കി. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി സ്വദേശി അനന്തു എന്ന് വിളിക്കുന്ന ബെന്നി ബാബു (24)വിനെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് സാഹസികമായി പിടികൂടിയത്. പെയിന്റിങ് സാധനങ്ങൾ വാങ്ങാൻ സ്‌കൂട്ടറിലെത്തിയ ആൾ, കടയിലേക്ക് കയറിയ നേരം നോക്കി സ്‌കൂട്ടർ മോഷ്ടിച്ച യുവാവാണ് അറസ്റ്റിലായത്.

മല്ലപ്പള്ളി വെസ്റ്റ് മഞ്ഞത്താനം കൊച്ചിക്കുഴിയിൽ ജോൺ വർഗീസിന്റെ വീട്ടിൽപെയിന്റിങ് പണിക്കായി വന്ന അജികുമാർ എന്നയാളുടെ സ്‌കൂട്ടർ, മല്ലപ്പള്ളി -കോട്ടയം റോഡിലുള്ള ഗ്ലാസ് പാലസ് എന്ന കടയുടെ മുന്നിൽ നിന്നും ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇയാൾ മോഷ്ടിച്ചുകടന്നത്. ജോൺ വർഗീസിന്റെ മൊഴിപ്രകാരം കേസെടുത്ത പൊലീസ്, മറ്റ് സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറി. സ്ഥലത്തുള്ള സി സി ടി വി ക്യാമറകളും പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ചശേഷം, സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരവെപ്രതിയെന്നു സംശയിക്കുന്നയാളെപ്പറ്റി സൂചന ലഭിക്കുകയായിരുന്നു.

നെടുങ്ങാടപ്പള്ളി സ്വദേശിയാണെന്ന് വളിപ്പെട്ടതിനെ തുടർന്ന്, സ്ഥലത്തെത്തി അന്വേഷിച്ചതിൽ ചൊവ്വ രാത്രി 9.45 ന് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ മതിയായ ബലപ്രയോഗത്തിലൂടെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.

സ്‌കൂട്ടർ കോഴഞ്ചേരി ഗവൺമെന്റെ് ആശുപത്രിക്ക് സമീപത്തുനിന്നും ഇയാളുടെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയുടെ ഫിംഗർ പ്രിന്റും മറ്റ് തെളിവുകളും ശേഖരിച്ചു. എസ് ഐമാരായ ജയകൃഷ്ണൻ സുരേന്ദ്രൻ എസ് സി പി ഓ അൻസിം, സി പി ഓ വിഷ്ണു എന്നിവർ ചേർന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP