Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലസ്ടു വിദ്യാർത്ഥിയുടെ സ്‌കൂട്ടർ യുവാക്കൾ തട്ടിയെടുത്തത് കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി; അനസിനെയും ആസാദിനെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് സാഹസികമായി

പ്ലസ്ടു വിദ്യാർത്ഥിയുടെ സ്‌കൂട്ടർ യുവാക്കൾ തട്ടിയെടുത്തത് കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി; അനസിനെയും ആസാദിനെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് സാഹസികമായി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പ്ലസ്ടു വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ചു ഭീക്ഷണിപ്പെടുത്തി സ്‌കൂട്ടർ തട്ടിയെടുത്ത യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആലപ്പുഴ വള്ളിക്കുന്നത്താണ് സംഭവം. വള്ളികുന്നം തെക്കേമുറി വാളാക്കോട്ട് തെക്കതിൽ അനസ് (25), കടുവുങ്കൽ പുത്തൻപുരയിൽ ആസാദ് (22) എന്നിവരെയാണ് നാട്ടുകാർ സാഹസികമായി പിടികൂടിയത്.

കണിയാംമുക്കിനു സമീപമുള്ള കളിസ്ഥലത്തു വച്ച് സിനിമാ സ്‌റ്റൈലിൽ ആണ് സംഭവം. പ്ലസ്ടു വിദ്യാർത്ഥി വള്ളിക്കുന്നം കടുവുങ്കൽ പികെ ഹൗസിൽ അഹമ്മദ് സിനാന്റെ സ്‌കൂട്ടറാണു തട്ടിയെടുത്തത്. യുവാക്കൾ സ്‌കൂട്ടർ ആവശ്യപ്പെട്ടെപ്പോൾ നൽകാഞ്ഞതിനെ തുടർന്ന് പ്രതികൾ കൈയിൽ കരുതിയിരുന്ന കത്തി വിദ്യാർത്ഥിയുടെ കഴുത്തിൽവച്ച് ഭീഷണിമുഴക്കി സ്‌കൂട്ടർ തട്ടിയെടുത്തു കടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ സാഹസികമായി വളഞ്ഞിട്ടാണു പ്രതികളെ പിടികൂടിയത്. ഇവർ ഒട്ടേറെ കേസുകളിൽ മുൻപും പ്രതിയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP