Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുണ്ടക്കയം കോരുത്തോട്ടിൽ ആക്ടിവ സ്‌കൂട്ടറിനു പിന്നിൽ സുമോ ഇടിച്ച് സഹോദരങ്ങൾ മരിച്ചു; അമിതവേഗത്തിൽ സുമോ ഓടിച്ചവർ ഓടി രക്ഷപ്പെട്ടു

മുണ്ടക്കയം കോരുത്തോട്ടിൽ ആക്ടിവ സ്‌കൂട്ടറിനു പിന്നിൽ സുമോ ഇടിച്ച് സഹോദരങ്ങൾ മരിച്ചു; അമിതവേഗത്തിൽ സുമോ ഓടിച്ചവർ ഓടി രക്ഷപ്പെട്ടു

മുണ്ടക്കയം കോരുത്തോടിന് സമീപം മടുക്കയിൽ സ്‌കൂട്ടറിന്റെ പിന്നിൽ ടാറ്റ സുമോ ഇടിച്ച് സഹോദരങ്ങൾ മരിച്ചു.പാറത്തോട് സ്വദേശികളായ പുത്തൻപുരയ്ക്കൽ പി. ഡി.ചന്ദ്രൻ (55) പി .ഡി.അനിയൻ (52) എന്നിവരാണ് മരിച്ചത്.മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. .വൈകുന്നേരം ആറു മണിയോടെയാണ് സംഭവുണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടറിന്റെ പിന്നിൽ, അമിത വേഗത്തിൽ എത്തിയ ടാറ്റ സുമോ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.അപകടം നടന്ന ഉടൻ തന്നെ ടാറ്റ സുമോയിലുണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പെട്ടവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എ ത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.പാറത്തോട് കുന്നുംഭാഗം സ്വദേശികളാണ് ഇരുവരും.

ഇടിയുടെ ശക്തിയിൽ രണ്ടുപേരും വാഹനത്തോടൊപ്പം അടുത്തുള്ള കുഴിയിലേക്ക് തെറിച്ചുപോയി. നിയന്ത്രണം വിട്ട കാറും അവരുടെ പുറത്തേക്കു മറിയുകയായിരു ന്നു. ഒരാൾ സംഭവ സ്ഥലത്തു വച്ചും, മറ്റെയാൾ ആശുപത്രിയിൽക്കു പോകുന്ന വഴിയിലുമാണ് മരണത്തിനു കീഴടങ്ങിയത്.

ചന്ദ്രൻ ഭാര്യ: വിജയമ്മ, മക്കൾ:ശ്രീജ, രഞ്ജു,  അനിയന്റെ ഭാര്യ: ഉഷ, മക്കൾ: ആഷ, അനീഷ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP