Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹിന്ദി അദ്ധ്യാപകൻ പഠിപ്പിച്ചത് 'ബയോളജി'; മതസ്പർദ്ധ വളർത്തുന്ന വിധത്തിൽ സംസാരവും; പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഒരുങ്ങാൻ പറഞ്ഞെന്ന് ഭീഷണി മുഴക്കിയെന്ന് ആക്ഷേപവും; പരാതിയുമായി കുട്ടികൾ എത്തിതോടെ അദ്ധ്യാപകന് സസ്‌പെൻഷൻ

ഹിന്ദി അദ്ധ്യാപകൻ പഠിപ്പിച്ചത് 'ബയോളജി'; മതസ്പർദ്ധ വളർത്തുന്ന വിധത്തിൽ സംസാരവും; പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഒരുങ്ങാൻ പറഞ്ഞെന്ന് ഭീഷണി മുഴക്കിയെന്ന് ആക്ഷേപവും; പരാതിയുമായി കുട്ടികൾ എത്തിതോടെ അദ്ധ്യാപകന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂർ: മുസ്‌ലിം പെൺകുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട അദ്ധ്യാപകന് സസ്‌പെൻഷൻ. കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപകനെയാണ് സസ്‌പെന്റ് ചെയ്തത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാനും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

ഹിന്ദി പഠിപ്പിക്കുന്നതിനിടെ ബയോളജി ക്ലാസും മതസ്പർദ്ധ വളർത്തുന്ന തരത്തിലും വിദ്യാർത്ഥികളോട് സംസാരിക്കുകയുമായിരുന്നു അദ്ധ്യാപകൻ ചെയ്തത്. ഹിന്ദി വിഷയം പഠിപ്പിക്കുന്നതിനിടയിൽ അദ്ധ്യാപകൻ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹ്യശാസ്ത്രവും ക്ലാസെടുക്കുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്തു. മതസ്പർദ്ധ വളർത്തുന്ന വിധത്തിൽ, പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ കുട്ടികൾ പാക്കിസ്ഥാനിലേക്ക് പോകണമെന്നും അദ്ധ്യാപകൻ പറഞ്ഞതായി അന്വേഷണത്തിൽ കണ്ടെത്തി.

സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവ് അദ്ധ്യാപകന്റെ സംസാരവുമായി ബന്ധപ്പെട്ട് പിടിഐ ഭാരവാഹിയോട് ഫോണിൽ പരാതിപ്പെടുകയും ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തതോടെയാണ് അദ്ധ്യാപകനെതിരെ പ്രതിഷേധം ഉയർന്നത്. ഇതേതുടർന്ന്, അടിയന്തരമായി വകുപ്പുതല അന്വേഷണം ആരംഭിക്കുകയായിരുന്നു.

അദ്ധ്യാപകന്റെ പാഠ്യ വിഷയമല്ലാത്ത ബയോളജി, സാമൂഹിക ശാസ്ത്രം എന്നിവയിൽ ക്ലാസെടുത്തതായും അശ്ലീലചുവയോടെ കുട്ടികളോട് സംസാരിച്ചതായും ഇത് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇത് ഗൗരവതരമായ അച്ചടക്കലംഘനമാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP