Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടാം ക്ലാസുകാരി ലഹരി കാരിയറായ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ നടപടി; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ഡി.ഇക്ക് നിർദ്ദേശം; കുട്ടിയെ തിരികെ പഠനത്തിലേക്ക് കൊണ്ടുവരാനും നടപടിയുണ്ടാകും

എട്ടാം ക്ലാസുകാരി ലഹരി കാരിയറായ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ നടപടി; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ഡി.ഇക്ക് നിർദ്ദേശം; കുട്ടിയെ തിരികെ പഠനത്തിലേക്ക് കൊണ്ടുവരാനും നടപടിയുണ്ടാകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:എട്ടാം ക്ലാസുകാരി ലഹരിക്കടത്തിൽ ഉൾപ്പെട്ട സംഭവത്തിൽ നടപടിയെടുക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശം.അഴിയൂരിൽ 13 കാരിയായ വിദ്യാർത്ഥിനിയാണ് ലഹരിമരുന്ന് കാരിയറായതായി കണ്ടെത്തിയിരുന്നത്.സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിഡിഇ ക്ക് വിദ്യാഭ്യാസമന്ത്രി നിർദ്ദേശം നൽകി.ഇതേ തുടർന്ന് ഡി.ഡി.ഇ സ്‌കൂളിലെത്തി പരിശോധന നടത്തി.കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാനും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നിർദ്ദേശം നൽകി.

കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്‌സോ കേസെടുത്ത് ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.കുട്ടിയിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.കൗൺസിലറുടെ സാന്നിധ്യത്തിൽ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്.

ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്‌കൂളിലും പരിസരത്തും പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് അറിയിച്ചു. ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും.മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം സ്‌കൂളിലെത്തി അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.കുട്ടിയുടെ സ്‌കൂളിൽ സർവ്വകക്ഷിയോഗവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP