Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

300ലധികം കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം വിദ്യാർത്ഥികൾ ഒരേ സമയം; സ്‌കൂളുകളിൽ മാസ്‌ക്, സാനിടൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവ സജ്ജീകരിക്കണം; കുട്ടികൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം; ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ ഭക്ഷണം പങ്കുവെക്കാനോ പാടില്ല; ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോഴുള്ള മാർഗനിർദേശങ്ങൾ പുറത്ത്

300ലധികം കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം വിദ്യാർത്ഥികൾ ഒരേ സമയം; സ്‌കൂളുകളിൽ മാസ്‌ക്, സാനിടൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവ സജ്ജീകരിക്കണം; കുട്ടികൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം; ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ ഭക്ഷണം പങ്കുവെക്കാനോ പാടില്ല; ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോഴുള്ള മാർഗനിർദേശങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12 ക്ലാസ്സുകളിൽ 300ലധികം കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ജനുവരി ഒന്നിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഒരേ സമയം 50 ശതമാനം കുട്ടികളാണ് സ്‌കൂളുകളിൽ ഉണ്ടാകുക. 10,12 ക്ലാസ്സുകളിൽ 300 ലധികം കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം കുട്ടികളെയാണ് ഒരു ദിവസം അനുവദിക്കുക. സ്‌കൂളുകളിൽ മാസ്‌ക്, സാനിടൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവ സജ്ജീകരിക്കണം.

കുട്ടികൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ, ഭക്ഷണം, വെള്ളം എന്നിവ പങ്കു വെയ്ക്കാനോ പാടില്ല. ക്ലാസ് മുറികളുടെ വാതിലുകൾ, കൈപിടി, ഡെസ്‌ക്, ഡസ്റ്റർ എന്നിവ 2 മണിക്കൂർ കൂടുമ്പോൾ അണുനശീകരണം നടത്തണം. സ്‌കൂളുകളിൽ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം. ആദ്യത്തെ ആഴ്ചയിൽ രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടമായി 3 മണിക്കൂർ വീതമാണ് ക്ലാസ്സുകൾ നടത്തേണ്ടത്.

സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കാത്തവർക്ക് സാമൂഹ്യ മാധ്യമങ്ങൾ വഴി ക്ലാസ്സുകൾ നൽകണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ വീട്ടിൽ ചെന്ന് പഠന പിന്തുണ നൽകണം. എല്ലാ സ്‌കൂളുകളിലും പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ് സെൽ രൂപീകരിക്കാനും നിർദ്ദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴിയാണ് സംസ്ഥാനത്ത് ക്ലാസ്സുകൾ നടന്നിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP